വ്യാഴാഴ്ച പുൽവാമയിലുണ്ടായ ഭീകരാക്രമണത്തിൽ വീരമൃത്യുവരിച്ച സി.ആർ.പി.എഫ്. ജവാന്മാർക്ക് ആദരവർപ്പിച്ച് നെതർലാൻഡ്സിലെ ഇന്ത്യൻ ജനത. ആംസ്റ്റർഡാം ശിവക്ഷേത്രവും ഓവർസീസ് ഫ്രണ്ട്സ് ഓഫ് ബി.ജെ.പിയും ചേർന്ന് സംഘടിപ്പിച്ച ചടങ്ങിൽ നിരവധി പേരാണ് പങ്കെടുത്തത്.

രാജ്യം മുഴുവനും ഒറ്റ മനസ്സോടെ സർക്കാരിനും സുരക്ഷാസേനയ്ക്കും പിറകിൽ അണിനിരന്നിരിക്കുകയാണെന്നും നെതർലാൻഡ്സിലെ ഇന്ത്യൻ സമൂഹം കടുത്ത വേദനയോടെയാണ് ഭീകരാക്രമണത്തെ നോക്കിക്കാണുന്നതെന്നും പരിപാടിയുടെ സംഘാടകർ പറഞ്ഞു. ഭീകരവാദത്തിനെതിരെ ശാശ്വത പരിഹാരം കണ്ടെത്താൻ കേന്ദ്രഗവൺമെന്റിന് സാധിക്കുമെന്നാണ് വിശ്വാസമെന്നും അവർ കൂട്ടിച്ചേർത്തു.