Friday, October 2, 2026

ഗര്‍ഭിണി ഭര്‍തൃഗൃഹത്തില്‍ തൂങ്ങിമരിച്ച നിലയില്‍; പോലീസ് പരിശോധന തുടരുന്നു, അന്വേഷണം ആവശ്യപ്പെട്ട് യുവതിയുടെ കുടുംബം

തൊടുപുഴ: ഗര്‍ഭിണിയായ യുവതിയെ ഭര്‍തൃഗൃഹത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഉപ്പുതറ പത്തേക്കര്‍ പുത്തന്‍വീട്ടില്‍ വിഷ്ണുവിന്റെ ഭാര്യ ഗ്രീഷ്മ (25) ആണ് മരിച്ചത്. ഏഴുമാസം ഗര്‍ഭിണിയായിരുന്നു. സംഭവത്തില്‍ ഉപ്പുതറ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം ഭര്‍തൃമാതാവ് ജോലി കഴിഞ്ഞെത്തിയപ്പോള്‍ വീട് പൂട്ടിയ നിലയിലായിരുന്നു. തുടര്‍ന്ന് വിഷ്ണുവിനെ വിളിച്ചുവരുത്തി വാതില്‍ തുറന്നപ്പോഴാണ് ഗ്രീഷ്മയെ മുറിയില്‍ തൂങ്ങി നില്‍ക്കുന്ന നിലയില്‍ കണ്ടത്.

ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. മുണ്ടക്കയം ചോറ്റി വേങ്ങത്താനം എസ്റ്റേറ്റ് അമ്മുഭവനില്‍ ഗണേശന്‍-സെല്‍വി ദമ്പതികളുടെ മകളായ ഗ്രീഷ്മയും വിഷ്ണുവും കഴിഞ്ഞ ഒക്ടോബറിലാണു വിവാഹിതരായത്.

Related Articles

Latest Articles