Tuesday, April 30, 2024
spot_img

ചരിത്രത്തിലേക്ക് പറന്നുയർന്ന് രാഷ്‌ട്രപതി ദ്രൗപതി മുർമു;സുഖോയ് 30 എംകെഐ വിമാനത്തിലെ യാത്ര ആത്മ നിർഭരതയുടെയും പ്രതിരോധ ശക്തിയുടെയും വിളംബരം

ചരിത്രത്തിലേക്ക് പറന്നുയർന്ന് രാഷ്‌ട്രപതി ദ്രൗപതി മുർമു.സുഖോയ് 30 എംകെഐ വിമാനത്തിലാണ് രാഷ്‌ട്രപതി ദ്രൗപതി മുർമു യാത്ര ചെയ്തത്. സുഖോയ് 30 എംകെഐ വിമാനത്തിലെ യാത്ര ആത്മ നിർഭരതയുടെയും പ്രതിരോധ ശക്തിയുടെയും മുഖമുദ്രയാണ്.ആസാമിലെ തേസ്പൂർ വ്യോമ കേന്ദ്രത്തിൽ നിന്നാണ് രാഷ്ട്രപതി സുഖോയ് യുദ്ധവിമാനത്തിൽ യാത്ര ആരംഭിച്ചത്. അസമിൽ 3 ദിവസത്തെ സന്ദർശനത്തിന് എത്തിയതാണ് രാഷ്ട്രപതി.

അസമിലെ കാസിരംഗ നാഷണൽ പാർക്കിൽ നടന്ന ചടങ്ങിൽ ഗജ് ഉത്സവ് -2023 രാഷ്ട്രപതി ഉദ്ഘാടനം ചെയ്തു. ആനയും മനുഷ്യനും തമ്മിലുള്ള സംഘർഷത്തിന്റ ഉത്തരവാദിത്തം മനുഷ്യനാണെന്ന് രാഷ്ട്രപതി ദ്രൗപതി മുർമു പറഞ്ഞു.ഇന്ത്യയിൽ, പ്രകൃതിയും സംസ്‌കാരവും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. പ്രകൃതിക്കും മൃഗങ്ങൾക്കും പക്ഷികൾക്കും വേണ്ടിയുള്ള പ്രവർത്തനങ്ങൾ മാനവരാശിയുടെയും ഭൂമിമാതാവിന്റെയും താൽപര്യം കൂടിയാണെന്നും രാഷ്ട്രപതി വ്യക്തമാക്കി.

Related Articles

Latest Articles