Tuesday, May 21, 2024
spot_img

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും യോഗി ആദിത്യനാഥിനും വധ ഭീഷണി;സന്ദേശം അയച്ചത് ഇ മെയിൽ വഴി,പിന്നാലെ16 കാരന്‍ അറസ്റ്റില്‍

ലഖ്‌നൗ: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെയും ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനും വധഭീഷണി. നോയിഡയിലാണ് സംഭവം.ഇ മെയിൽ വഴിയാണ് സന്ദേശം ലഭിച്ചത്.പിന്നാലെ പതിനാറുകാരനെ പോലീസ് കയ്യോടെ അറസ്റ്റ് ചെയ്തു.ഏപ്രില്‍ 5 ന് സെക്ടര്‍ 20 പോലീസ് സ്‌റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.കേസ് പോലീസ് അന്വേഷിച്ചു വരികയായിരുന്നു. ഇ- മെയില്‍ സന്ദേശത്തിന്റെ ഉറവിടം കണ്ടെത്താന്‍ വേണ്ടി ടെക്‌നിക്കല്‍ സംഘവും സഹായിച്ചതായി നോയിഡ എ.സി.പി. രജനീഷ് വര്‍മ പറഞ്ഞു.

ലഖ്‌നൗവിന് സമീപത്തുള്ള ചിന്‍ഹട്ടില്‍ നിന്നാണ് സന്ദേശം അയച്ചതെന്ന് ഇ- മെയില്‍ സന്ദേശത്തിന്റെ ഉറവിടം തേടിയുള്ള അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. തുടര്‍ന്ന്, വിദ്യാർത്ഥിയിലേക്ക് അന്വേഷണം എത്തുകയും സന്ദേശം അയച്ചത് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയാണെന്ന് കണ്ടെത്തുകയുമായിരുന്നു.

Related Articles

Latest Articles