Monday, May 6, 2024
spot_img

ഗുജറാത്തിലെ പ്രളയം: വെള്ളപ്പൊക്കത്തില്‍ ജീവൻ നഷ്ടമായത് 61 പേർക്ക്, സഹായം വാ​ഗ്ദാനം ചെയ്ത് പ്രധാനമന്ത്രി

ദില്ലി: അഹമ്മദാബാദ് പ്രളയത്തില്‍ ദുരിതമനുഭവിക്കുന്ന ​ഗുജറാത്തിന് സഹായം വാ​ഗ്ദാനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലുമായി തിങ്കളാഴ്ച പ്രധാനമന്ത്രി സംസാരിച്ച്‌ സംസ്ഥാനത്തെ സ്ഥിതി​ഗതികള്‍ വിലയിരുത്തി. ഗുജറാത്തിലെ വെള്ളപ്പൊക്കത്തില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് കേന്ദ്രത്തില്‍ നിന്ന് പൂര്‍ണ സഹകരണം അദ്ദേഹം ഉറപ്പ് നല്‍കി.

കഴിഞ്ഞ ദിവസങ്ങളിലായി തുടരുന്ന കനത്ത മഴയില്‍ ഗുജറാത്തിലെ നിരവധി ഗ്രാമങ്ങള്‍ ഒറ്റപ്പെട്ട അവസ്ഥയിലാണ്. ആളുകളെ രക്ഷിക്കാന്‍ ഹെലികോപ്റ്ററുകള്‍ ഒരുക്കാന്‍ നിര്‍ദേശം നല്‍കി. വെള്ളപ്പൊക്കത്തില്‍ ഇതുവരെ 61 പേര്‍ക്കാണ് ജീവന്‍ നഷ്ടമായിരിക്കുന്നത്.

ആളുകളെ രക്ഷിക്കാന്‍ എന്‍ഡിആര്‍എഫ് സംഘങ്ങളും രം​ഗത്തുണ്ട്. വിവിധ പ്രദേശങ്ങളില്‍ നിന്ന് 2000-ത്തിലധികം ആളുകളെ ഒഴിപ്പിച്ചു. കൂടുതല്‍ പേരെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. വെള്ളപ്പൊക്കമാണ് ഗുജറാത്തിലെ സ്ഥിതിക്ക് കാരണമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

നാല് മണിക്കൂറിനുള്ളില്‍ സംസ്ഥാനത്ത് 18 ഇഞ്ച് മഴയാണ് ലഭിച്ചത്. അവശ്യവസ്തുക്കള്‍ പോലും വാങ്ങാന്‍ കഴിയാതെ ബുദ്ധിമുട്ടുകയാണ് ജനം. അടുത്ത 24 മണിക്കൂറിനുള്ളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ചില പ്രദേശങ്ങളില്‍, കെട്ടിടങ്ങളുടെ താഴത്തെ നിലകള്‍ പൂര്‍ണ്ണമായും വെള്ളത്തിനടിയിലായി. ഞായറാഴ്ച രാത്രി നിരവധിയാളുകള്‍ ടെറസിന് മുകളിലാണ് അഭയം തേടിയത്.

 

Related Articles

Latest Articles