Thursday, September 24, 2026

പോലീസ് വേഷത്തിൽ തകർക്കാൻ വീണ്ടും മമ്മൂട്ടി: ബി ഉണ്ണികൃഷ്ണനൊപ്പമുള്ള മമ്മൂട്ടിയുടെ പുതിയ സിനിമയുടെ ചിത്രീകരണം ആരംഭിച്ചു

സംവിധായകന്‍ ബി ഉണ്ണികൃഷ്ണനൊപ്പം മമ്മൂട്ടി അഭിനയിക്കുന്ന പുതിയ ചിത്രം പൂജാ ചടങ്ങുകളോടെ ഇന്നലെ ചിത്രീകരണം ആരംഭിച്ചു. ഒരു ത്രില്ലര്‍ ചിത്രമാണെന്ന് പറയപ്പെടുന്ന സിനിമയിൽ ഐശ്വര്യ ലക്ഷ്മി, അമല പോള്‍, സ്നേഹ എന്നിവരാണ് നായികമാര്‍. അടുത്തിടെ ഡോക്ടര്‍, എതര്‍ക്കും തുനിന്ദവന്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ തമിഴ് നടന്‍ വിനയ് റായി മറ്റൊരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ഷൈന്‍ ടോം ചാക്കോ, ദിലീഷ് പോത്തന്‍, ജിനു ജോസഫ് തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍.

ഒരു യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രത്തില്‍ ഒരു പോലീസ് കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. ആറാട്ടിന് ശേഷം ബി ഉണ്ണികൃഷ്ണനുമായി തുടര്‍ച്ചയായി രണ്ടാമത്തെ കൂട്ടുകെട്ടിനെ അടയാളപ്പെടുത്തിയാണ് ഉദയകൃഷ്ണ ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. മുമ്പ് പ്രമാണി (2010) എന്ന ചിത്രത്തിലും സംവിധായകന്‍ മമ്മൂട്ടിയ്‌ക്കൊപ്പം പ്രവര്‍ത്തിച്ചിട്ടുണ്ട്.

 

Related Articles

Latest Articles