തിരുപ്പൂര്‍: തമിഴ്നാട്ടിലെ വിവിധ വികസന പദ്ധതികള്‍ ഉദ്ഘാടനം ചെയ്യാനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് തിരുപ്പൂരിലെത്തും. രണ്ടാഴ്ചയ്ക്കിടെ അദ്ദേഹത്തിന്റെ രണ്ടാമത്തെ തമിഴ്നാട് സന്ദര്‍ശനമാണിത്.

ഔദ്യോഗിക പരിപാടികള്‍ക്ക് ശേഷമുള്ള പൊതുസമ്മേനത്തില്‍ തമിഴ്നാട്ടിലെ ഏഴ് ലോക്സഭാ മണ്ഡലങ്ങളിലെ ബിജെപി പ്രവര്‍ത്തകരെ നരേന്ദ്രമോദി അഭിസംബോധന ചെയ്യും. അണ്ണാ ഡിഎംകെ-ബിജെപി സഖ്യം സംബന്ധിച്ച ചര്‍ച്ച അവസാന ഘട്ടത്തില്‍ എത്തി നില്‍ക്കേയാണ് പ്രധാനമന്ത്രിയുടെ സന്ദര്‍ശനം. കേന്ദ്രമന്ത്രി പീയുഷ് ഗോയല്‍, പൊന്‍ രാധാകൃഷ്ണന്‍ തുടങ്ങിയവരും പൊതുസമ്മേളത്തില്‍ പങ്കെടുക്കും.