Friday, May 17, 2024
spot_img

സാങ്കേതിക തകരാര്‍ മൂലം ചാര്‍ട്ടേഡ് വിമാനം അടിയന്തരമായി ഇറക്കിയ സംഭവം; സോണിയ ഗാന്ധിയുടെ ആരോഗ്യസ്ഥിതി ആരാഞ്ഞ് പ്രധാനമന്ത്രി നരേന്ദ്രമോദി

ദില്ലി: കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധിയുടെ ആരോഗ്യസ്ഥിതി ആരാഞ്ഞ് പ്രധാനമന്ത്രി നരേന്ദ്രമോദി. സാങ്കേതിക തകരാര്‍ മൂലം സോണിയ ഗാന്ധിയുടെ ചാര്‍ട്ടേഡ് വിമാനം കഴിഞ്ഞദിവസം ഭോപ്പാലില്‍ അടിയന്തരമായി ഇറക്കിയിരുന്നു. ഇതിന് പിന്നാലെ പാര്‍ലമെന്റില്‍ വെച്ച് പ്രധാനമന്ത്രി സോണിയഗാന്ധിയുടെ ആരോഗ്യ സ്ഥിതിയെക്കുറിച്ച് അന്വേഷിക്കുകയായിരുന്നു. താന്‍ സുഖമായിരിക്കുന്നുവെന്ന് സോണിയ ഗാന്ധി പ്രധാനമന്ത്രി മോദിക്ക് മറുപടി നല്‍കിയതായും വൃത്തങ്ങള്‍ അറിയിച്ചു.

ജൂലൈ 17, 18 തീയതികളില്‍ നടന്ന ദ്വിദിന മെഗാ പ്രതിപക്ഷ യോഗത്തില്‍ പങ്കെടുത്ത ശേഷം ബെംഗളൂരുവില്‍ നിന്ന് ദില്ലിയിലേക്ക് പോവുകയായിരുന്നു രാഹുൽ ഗാന്ധിയും സോണിയയും. ആ സമയത്താണ് സാങ്കേതിക തകരാര്‍ മൂലം ചാര്‍ട്ടേഡ് വിമാനം അടിയന്തരമായി ഇറക്കിയത്. സാങ്കേതിക തകരാര്‍ പരിഹരിച്ച ശേഷം, ബുധനാഴ്ച രാത്രി 9:30 ഓടെ ഇരുവരും ഇന്‍ഡിഗോ വിമാനത്തില്‍ ദില്ലിയിലേക്ക് പോയി.

Related Articles

Latest Articles