Tuesday, April 30, 2024
spot_img

അയോദ്ധ്യാ വിധി ആരുടെയും ജയപരാജയം നിര്‍ണയിക്കുന്നതല്ല; പ്രധാനമന്ത്രി

ന്യു ദില്ലി : അയോദ്ധ്യാ വിധി ആരുടെയും ജയപരാജയം നിര്‍ണയിക്കുന്നതല്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വിധി രാജ്യത്തിന്റെ ഐക്യവും ഒരുമയും നിലനിര്‍ത്തുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
ഈ തീരുമാനം ഇന്ത്യയുടെ സമാധാനം ഐക്യം, സൗഹാര്‍ദ്ദം എന്നിവയുടെ മഹത്തായ പാരമ്പര്യത്തെ കൂടുതല്‍ ശക്തിപ്പെടുത്തണമെന്നത് നമ്മുടെ എല്ലാവരുടെയും മുന്‍ഗണനയായിരിക്കണം. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ഇന്ന് രാവിലെ 10.30 ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അദ്ധ്യക്ഷനായ ഭരണ ഘടന ബഞ്ചാണ് അയോദ്ധ്യാ കേസില്‍ വിധി പറയുക. അയോദ്ധ്യ കേസിൽ 2010 ലെ അലഹബാദ് ഹൈക്കോടതി വിധിയെ ചോദ്യം ചെയ്ത് സമര്‍പ്പിച്ച വിവിധ അപ്പീൽ ഹര്‍ജികളാണ് സുപ്രീം കോടതി ഇന്ന് അന്തിമ വിധി പറയുന്നത് .

Related Articles

Latest Articles