Sunday, October 11, 2026

വയനാടിന്റെ കണ്ണീരൊപ്പാൻ പ്രധാനമന്ത്രി! ശനിയാഴ്ച്ച ദുരന്തമേഖലകൾ സന്ദർശിക്കും; എസ്പിജി സംഘം നാളെയെത്തും

ദില്ലി : പ്രധാനമന്ത്രി നരേന്ദ്ര മോദി വരുന്ന ശനിയാഴ്ച വയനാട് ഉരുൾപ്പൊട്ടൽ ദുരന്ത മേഖല സന്ദർശിക്കും. അദ്ദേഹത്തിന്റെ സന്ദർശനം സംബന്ധിച്ച് സൂചനകൾ നേരത്തെ സംസ്ഥാന നേതൃത്വം നൽകിയിരുന്നെങ്കിലും പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്നും ഔദ്യോ​ഗിക സ്ഥിരീകരണം ലഭിച്ചിരുന്നില്ല. പ്രധാനമന്ത്രിക്ക് സുരക്ഷയൊരുക്കാൻ എസ്പിജി സംഘം നാളെയെത്തും

കണ്ണൂർ വിമാനത്താവളത്തിൽ ഇറങ്ങിയ ശേഷം ഹെലികോപ്റ്ററിലാകും അദ്ദേഹം വയനാട്ടിലേക്ക് എത്തുക. ദുരന്ത മേഖലയും ക്യാമ്പും അദ്ദേഹം സന്ദർശിക്കും. ദുരന്തത്തെക്കുറിച്ച് അറിഞ്ഞ സമയം മുതല്‍ കേരളത്തിന് മോദി എല്ലാവിധ സഹായങ്ങളും വാഗ്ദാനം ചെയ്തിരുന്നു. ദില്ലിയിൽ നിന്നും പ്രത്യേക വിമാനത്തിലായിരിക്കും മോദി കണ്ണൂർ വിമാനത്താവളത്തിലെത്തുക. വയനാട്ടിലെ പുനരധിവാസവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിയുടെ സന്ദർശനത്തെ വളരെ പ്രതീക്ഷയോടെയാണ് ദുരിതബാധിതരും സർക്കാരും നോക്കിക്കാണുന്നത്.

അതേസമയം മുണ്ടക്കൈ, ചൂരൽമല പ്രദേശങ്ങളെ നാമവശേഷമാക്കിയ ഉരുൾപൊട്ടൽ ദുരന്തത്തിൽ 224 പേരുടെ മരണം സ്ഥിരീകരിച്ചതായാണ് അവസാനം ലഭിച്ച ഔദ്യോ​ഗിക കണക്ക്. എന്നാൽ, അനൗദ്യോ​ഗിക കണക്കുകൾ വ്യക്തമാക്കുന്നത് 414 പേർക്ക് ജീവൻ നഷ്ടമായെന്നാണ്. 154 പേരെ കാണാതായെന്നാണ് കണക്ക്. 88 പേർ ആശുപത്രിയിൽ ചികിത്സയിലാണ്.

Related Articles

Latest Articles