Friday, January 9, 2026

പൃഥ്വിരാജിന്റെ വിളയാട്ടം; ഷാജി കൈലാസിന്റെ സംവിധാനത്തിൽ ഇറങ്ങിയ കടുവയ്ക്ക് മികച്ച പ്രതികരണം നൽകി പ്രേക്ഷകർ

പൃഥ്വിരാജ് നായകനായ ഏറ്റവും പുതിയ ചിത്രമായ കടുവ തീയറ്ററുകളില്‍ പ്രദര്‍ശനത്തിന് എത്തി. ഷാജി കൈലാസ് ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. മികച്ച പ്രതികരണമാണ് കടുവയെന്ന ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. പൃഥ്വിരാജിന്റെ വിളയാട്ടം എന്നാണ് ചിത്രത്തെ കുറിച്ച് സാമൂഹ്യമാധ്യമങ്ങളിലെ പ്രേഷകരുടെ പ്രതികരണങ്ങള്‍.

മികച്ച മാസ് ആക്ഷൻ ചിത്രമാണ് എന്നും പ്രതികരണങ്ങള്‍ ഉണ്ട്. നായകൻ പൃഥ്വിരാജിന്റെ എനർജിയാണ് ചിത്രത്തില്‍ എടുത്തുപറയേണ്ടത്. ഷാജി കൈലാസിന്റെ മേക്കിങ് ഗംഭീരം എന്നൊക്കെയാണ് അഭിപ്രായങ്ങൾ. എന്തായാലും കാത്തിരിപ്പ് വെറുതെയായില്ല എന്നാണ് ചിത്രത്തെ കുറിച്ച് സാമൂഹ്യമാധ്യമങ്ങളില്‍ വരുന്ന പ്രതികരണങ്ങള്‍ വ്യക്തമാക്കുന്നത് .

Related Articles

Latest Articles