Monday, October 26, 2026

ഭക്ഷ്യവിഷബാധ ; കുഴിമന്തി കഴിച്ച് പെൺകുട്ടി മരിച്ച സംഭത്തിൽ സ്വകാര്യ ആശുപത്രിക്ക് വീഴ്ച , ഇന്റലിജൻസ് റിപ്പോർട്ട്

കാസർഗോഡ് ; കുഴിമന്തി കഴിച്ച് ഭക്ഷ്യവിഷബാധയേറ്റ് അഞ്ജുശ്രീ പാർവ്വതി എന്ന പെൺകുട്ടി മരിച്ച സംഭവത്തിൽ സ്വകാര്യ ആശുപത്രിക്ക് വീഴ്ച സംഭവിച്ചെന്ന് ഇന്റലിജൻസ് റിപ്പോർട്ട്. ഭക്ഷ്യ വിഷബാധയുമായി രണ്ടുതവണയാണ് പെൺകുട്ടി സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയത്. എന്നാൽ ഈ കാര്യം ആശുപത്രി അധികൃതർ ആരോഗ്യവകുപ്പിനെ അറിയിച്ചില്ലെന്നാണ് ഇന്റലിജൻസിന്റെ റിപ്പോർട്ട്.

ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പ്രാഥമിക റിപ്പോർട്ടിൽ ഭക്ഷ്യവിഷബാധയെകുറിച്ചുള്ള പരാമർശമില്ലായിരുന്നു. രാസപരിശോധനാ ഫലം പുറത്തുവന്നതിന് ശേഷം ഇക്കാര്യത്തിൽ വ്യക്തത വരുത്തുമെന്നാണ് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ വിശദീകരണം.

Related Articles

Latest Articles