Thursday, May 2, 2024
spot_img

പ്രിയാമണിയുടെ വിവാഹം വിവാദത്തിൽ: മുസ്തഫ ഇപ്പോഴും തന്റെ ഭർത്താവാണെന്ന് ആദ്യഭാര്യ ആയിഷ

വ്യത്യസ്ത കഥാപാത്രങ്ങളിലൂടെ തെന്നിന്ത്യൻ സിനിമ ലോകത്തിന്റെ പ്രിയങ്കരിയായ നടിയാണ് പ്രിയാമണി. സിനിമയിൽ തിളങ്ങി നിൽക്കുമ്പോൾ ആണ് താരം വിവാഹിതയാകുന്നത്. 2017 ലാണ് മുസ്തഫ രാജിനെ വിവാഹം കഴിക്കുന്നത്. കൂടാതെ വാർത്ത പ്രധാന്യം നേടിയ താരവിവാഹമായിരുന്നു ഇത്. ഇപ്പോഴിത പ്രിയാമണി, മുസ്തഫ വിവാഹം ചർച്ചയാവുകയാണ്.

ഇരുവരുടെയും വിവാഹം അസാധുവെന്ന ആരോപണവുമായി പ്രിയയുടെ ഭർത്താവ് മുസ്തഫ രാജിന്റെ ആദ്യ ഭാര്യ ആയിഷ. താനും മുസ്തഫയും ഇപ്പോഴും ഭാര്യാ ഭർത്താക്കന്മാരാണെന്നാണ് ആയിഷ ആരോപിക്കുന്നത്. 2013ലായിരുന്നു മുസ്തഫയും ആയിഷയും വേർപിരിഞ്ഞത്. പിന്നീട് 2017ലാണ് പ്രിയാമണിയെ വിവാഹം കഴിക്കുന്നത്. ഈ ബന്ധത്തിൽ ഇവർക്ക് രണ്ട് കുട്ടികളുണ്ട്. തങ്ങൾ ഔദ്യോഗികമായി വിവാഹ ബന്ധം വേർപെടുത്തിയിട്ടില്ല. അതിനാൽ മുസ്തഫയുടെ പുനർവിവാഹം അസാധുവാണെന്ന് ആയിഷ ചൂണ്ടിക്കാട്ടുന്നു. തുടർന്ന് ആരോപണങ്ങൾക്ക് മറുപടിയുമായി മുസ്തഫ രംഗത്ത് എത്തിയിട്ടുണ്ട്.

2010 മുതൽ ഇരുവരും പിരിഞ്ഞ് ജീവിക്കുകയാണെന്നും, 2013-ൽ വിവാഹം മോചിതരായെന്നും മുസ്തഫ പറയുന്നു. മക്കൾക്ക് താൻ കൃത്യമായി ചിലവിന് കൊടുക്കാറുണ്ടെന്നും മുസ്തഫാ രാജ് പറയുന്നു. എന്തുകൊണ്ടാണ് ഇത്രയും നാൾ മിണ്ടാതിരുന്നതെന്നും മുസ്തഫ ചോദിക്കുന്നുണ്ട്. ആയിഷയുടെ ആരോപണങ്ങൾ തന്നിൽ നിന്ന് പണം തട്ടിയെടുക്കാൻ വേണ്ടിയാണെന്നും മുസ്തഫ കൂട്ടിച്ചേർത്തു.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles