Friday, April 19, 2024
spot_img

കരുവന്നൂരിൽ അമിത് ഷായുടെ സർജിക്കൽ സ്ട്രൈക്ക്.. ഇഡി പണി തുടങ്ങി…

കരുവന്നൂരിൽ അമിത് ഷായുടെ സർജിക്കൽ സ്ട്രൈക്ക്.. ഇഡി പണി തുടങ്ങി… | AMIT SHA

കരുവന്നൂര്‍ സഹകരണ ബാങ്കിലെ വായ്പ നിക്ഷേപത്തട്ടിപ്പു കേസില്‍ കേന്ദ്ര ഇടപെടല്‍ തുടങ്ങി. ബാങ്ക് കേന്ദ്രീകരിച്ചു കോടിക്കണക്കിനു രൂപയുടെ കള്ളപ്പണം വെളുപ്പിച്ചിട്ടുണ്ടെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനു വിവരം ലഭിച്ചു. ആഭ്യന്തര മന്ത്രി അമിത് ഷായുടെ നിര്‍ദ്ദേശ പ്രകാരമാണ് അന്വേഷണം.കേസുമായി ബന്ധപ്പെട്ട പ്രാഥമിക വിവരങ്ങള്‍ ഇഡി പൊലീസിനോട് അന്വേഷിച്ചു. ഇതിന് പിന്നാലെയാണ് അന്വേഷണം സംസ്ഥാന ക്രൈം ബ്രാഞ്ചിനു കൈമാറി ഡിജിപി അനില്‍ കാന്തിന്റെ ഉത്തരവ് ഇറങ്ങിയത്.

പുതിയ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിക്കും. തട്ടിപ്പിന്റെ വ്യാപ്തി കണക്കിലെടുത്ത് സംസ്ഥാന ക്രൈം ബ്രാഞ്ചിനു വിടണമെന്നു റൂറല്‍ പൊലീസ് മേധാവി ഡിജിപിയോടു ശുപാര്‍ശ ചെയ്തിരുന്നു.അതിനിടെ സഹകരണമേഖലയിലെ ക്രമക്കേടുകളും നിയമവിരുദ്ധപ്രവര്‍ത്തനങ്ങളും അന്വേഷിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) മാതൃകയില്‍ പുതിയ ഏജന്‍സി രൂപീകരിക്കും.

ഐ.പി.എസ്. ഉദ്യോഗസ്ഥന്റെ നേതൃത്വത്തില്‍ വിപുലമായ അന്വേഷണ വിഭാഗമാണ് ആലോചനയിലുള്ളത്. ഇ.ഡിയുടേതുേപാലെ നിയമപരമായ അധികാരം നല്‍കാന്‍ ലക്ഷ്യമിട്ട് ഈ പാര്‍ലമെന്റ് സമ്മേളനത്തില്‍ത്തന്നെ ബില്‍ അവതരിപ്പിച്ചേക്കും. അങ്ങനെ വന്നാല്‍ ഈ ഏജന്‍സി അന്വേഷിക്കുന്ന ആദ്യ കേസായി കരുവന്നൂര്‍ അഴിമതി മാറും.കേന്ദ്രത്തിന്റെ അന്വേഷണ സംവിധാനത്തില്‍ സംസ്ഥാനങ്ങളിലെ സഹകരണസ്ഥാപനങ്ങളും വരുന്ന വിധത്തിലാകും നിയമം കൊണ്ടു വരിക. കേരളം, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിലെ ശക്തമായ സഹകരണമേഖലയില്‍ നേരിട്ട് ഇടപെടാന്‍ ഇതിലൂടെ കേന്ദ്രസര്‍ക്കാരിനു കഴിയും. ആദായ നികുതി വകുപ്പടക്കം മറ്റ് ഏജന്‍സികളുടെ അധികാരവും പുതിയ സംവിധാനത്തിനുണ്ടാകും. സഹകരണസ്ഥാപനങ്ങളില്‍ വന്‍തോതില്‍ ബിനാമി ഫണ്ട് നിക്ഷേപിക്കപ്പെടുന്നുവെന്ന ആരോപണം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ക്കൂടിയാണു കേന്ദ്രത്തിന്റെ നീക്കം.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles