Monday, April 29, 2024
spot_img

എന്റെ ഇനിയുള്ള ജീവിതം അവളെ ചുറ്റിപറ്റി ; വോഗ് മാഗസിന് വേണ്ടി മകളുമായി പോസ് ചെയ്ത് ചിത്രം ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച് പ്രിയങ്ക ചോപ്ര

ആരാധകർ ആകാംഷയോടെ കേൾക്കാൻ ആഗ്രഹിക്കുന്ന വാർത്തയാണ് പ്രിയങ്ക ചോപ്രയുടെത്. പ്രശസ്ത പാട്ടുകാരനും നടനുമായ നിക്ക് ജൊനസുമായുള്ള വിവാഹവും സെറോഗസിയിലൂടെ ജനിച്ച കുട്ടിയുമെല്ലാം ലോകം ഏറെ ചർച്ച ചെയ്‌ത വിഷയമാണ്. എന്നാൽ ഇപ്പോഴിതാ ബ്രിട്ടീഷ് വോഗിന്റെ 2023 ഫെബ്രുവരി ലക്കത്തിൽ പ്രിയങ്ക ചോപ്രയും മകൾ മാലതി മേരി ചോപ്ര ജൊനാസും പോസ് ചെയ്ത ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ തരംഗമാവുകയാണ്.

തന്റെയും മകളുടെയും ചിത്രം ഒരു കുറിപ്പോടുകൂടിയാണ് താരം ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചത്. “ഞങ്ങൾ ഒരുമിച്ചുള്ള നിരവധി നിമിഷങ്ങളിൽ ഒന്ന്.”, “എനിക്ക് ഇപ്പോൾ സ്വന്തമായൊരിടവും ശാന്തതയും ഉണ്ട്, കാരണം എന്റെ ഓരോ തീരുമാനവും അവസാനിക്കുന്നത് അവളിലാണെന്ന് മാതൃത്വത്തെക്കുറിച്ച് സംസാരിച്ച പ്രിയങ്ക വോഗ് മാഗസിനോട് പറഞ്ഞു.

Related Articles

Latest Articles