Saturday, April 27, 2024
spot_img

ലക്ഷദ്വീപ് ഉപതെരഞ്ഞെടുപ്പ് ; മുഹമ്മദ് ഫൈസലിന്റെ ഹര്‍ജി സുപ്രീംകോടതി 27-ന് പരിഗണിക്കും

ദില്ലി: ലക്ഷദ്വീപ് ഉപതെരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന ആവശ്യവുമായി മുൻ എംപി മുഹമ്മദ് ഫൈസൽ നൽകിയ ഹർജി ഈ മാസം 27-ന് സുപ്രീംകോടതി പരിഗണിക്കും. ലക്ഷദ്വീപ് ഉപതെരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം ഫെബ്രുവരി പുറത്തിറങ്ങും ആയതിനാൽ എത്രയും വേഗത്തിൽ വാദം കേൾക്കണമെന്നാണ്
മുഹമ്മദ് ഫൈസലിന്റെ ആവശ്യം. മുതിർന്ന അഭിഭാഷകരായ കപിൽ സിബൽ, ശശി പ്രഭു എന്നിവരാണ് ചീഫ് ജസ്റ്റിസിൻ്റെ മുന്നിൽ ഹർജി സമർപ്പിച്ചത്. വിചാരണ കോടതി വിധിച്ച ശിക്ഷ സ്റ്റേ ചെയ്യണമെന്ന അപ്പീലിൽ ഹൈക്കോടതി വിധി പറയാനിരിക്കെയാണ് ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. എന്നാൽ കമ്മീഷന്റെ ഈ നടപടി നിയമ വിരുദ്ധമാണെന്നാണ് ഹർജിയിലെ വാദം.

മുഹമ്മദ് ഫൈസലിനായി ഹർജി ഫയൽ ചെയ്തത് അഭിഭാഷകൻ ശശി പ്രഭുവാണ്. ഹർജി അടിയന്തരമായി പരിഗണിക്കണമെന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അദ്ധ്യക്ഷനായ ബെഞ്ചിനോട് അഭിഭാഷകർ നാളെ ആവശ്യപ്പെടും.

Related Articles

Latest Articles