Sunday, June 16, 2024
spot_img

നവാബ് മാലിക് രാജിവയ്ക്കണം!!! സംസ്ഥാന വ്യാപക പ്രതിഷേധവുമായി ബിജെപി

മുംബൈ: മഹാരാഷ്ട്രയിൽ സംസ്ഥാന വ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കാൻ ബിജെപി. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്ത മന്ത്രി നവാബ് മാലിക്കിന്റെ രാജി (Protest Against Minister Nawab Malik In Maharashtra) ആവശ്യപ്പെട്ട് ആണ് പ്രതിഷേധം. അതേസമയം മാലിക്കിന്റെ അറസ്റ്റിലൂടെ മഹാരാഷ്‌ട്ര സർക്കാരിന്റെ അഴിമതിയും വഴിവിട്ട പ്രവർത്തനങ്ങളും പുറത്തുവരുമെന്ന് മുൻ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് പറഞ്ഞു. എന്നാൽ, നവാബ് മാലിക് രാജി വക്കേണ്ടതില്ല എന്നാണ് മഹാരാഷ്‌ട്ര സർക്കാരിന്റ തീരുമാനം.

മുഖ്യമന്ത്രി ഉദ്ധവ് താക്കറേയും എൻസിപി അധ്യക്ഷൻ ശരത് പവാറും തമ്മിൽ നടത്തിയ ചർച്ചയിലാണ് തീരുമാനം എടുത്തത്. അതേസമയം, 8 ദിവസത്തെ കസ്റ്റഡിയിൽ ലഭിച്ച നവാബ് മാലികിനെ ഇഡി ഇന്ന് വിശദമായി ചോദ്യം ചെയ്യും. ദാവൂദ് ഇബ്രാഹിമുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസിലാണ് നവാബ് മാലിക്കിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തത്. അഞ്ചു മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിനൊടുവിൽ നവാബ് മാലികിന്റെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. ഏതാനും ആഴ്ചകളായി മുംബൈയിൽ നടന്ന റെയിഡുകളിൽ ദാവൂദ് ഇബ്രാഹിമുമായി ബന്ധപ്പെട്ട നിരവധിപ്പേർ അറസ്റ്റിലായിരുന്നു. ഇവരെ ചോദ്യം ചെയ്തതിൽ നിന്നാണ് നവാബ് മാലിക്കുമായി ബന്ധപ്പെട്ട തെളിവുകൾ ലഭിച്ചത്. മാർച്ച് മൂന്നു വരെയാണ് കോടതി നവാബ് മാലിക്കിനെ ഇഡി കസ്റ്റഡിയിൽ വിട്ടത്

Related Articles

Latest Articles