Thursday, September 24, 2026

മലയാളത്തിന് പച്ചക്കൊടി ; പി.എസ്.സി പരീക്ഷകള്‍ മലയാളത്തിലാക്കാന്‍ തയ്യാറെന്ന് ചെയര്‍മാന്‍

തിരുവനന്തപുരം: പി.എസ്.സി പരീക്ഷകള്‍ മലയാളത്തിലും നടത്തുന്നതില്‍ എതിര്‍പ്പില്ലെന്ന് പി.എസ്.സി ചെയര്‍മാന്‍ അഡ്വ. എം.കെ. സക്കീര്‍. മുഖ്യമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ചെയര്‍മാന്‍ നിലപാട് അറിയിച്ചത്. കെ.എ.എസ് അടക്കമുള്ള പരീക്ഷകള്‍ മലയാളത്തില്‍ നടത്താന്‍ തത്വത്തില്‍ തീരുമാനമായതായാണ് വിവരം.

പരീക്ഷകള്‍ മലയാളത്തിലാക്കുന്നതിന്‍റെ പ്രായോഗിക നടപടികള്‍ ചര്‍ച്ചചെയ്ത് തീരുമാനിക്കും. ഇത് സംബന്ധിച്ച്‌ എല്ലാ സര്‍വകലാശാല വൈസ് ചാന്‍സലര്‍മാരുടെയും യോഗം വിളിക്കും. പ്രത്യേക സമിതിയെ നിയോഗിക്കുമെന്നും പി.എസ്.സി ചെയര്‍മാന്‍ പറഞ്ഞു.

അതേസമയം, ഔദ്യോഗിക അറിയിപ്പ് ലഭിക്കാതെ സമരത്തില്‍ നിന്ന് പിന്മാറില്ലെന്ന് ഐക്യമലയാളം പ്രസ്ഥാനം സമരസമിതി അറിയിച്ചു. കഴിഞ്ഞ മാസം 29നാണ് പി‍.എസ്.സി ആസ്ഥാനത്ത് ഐക്യമലയാള പ്രസ്ഥാനം നിരാഹാര സമരം തുടങ്ങിയത്.

Related Articles

Latest Articles