Monday, April 29, 2024
spot_img

ശബരിമലയെ മാലിന്യമുക്തമാക്കൻ ബോധവത്കരണവുമായി പുണ്യം പൂങ്കാവനം പ്രവർത്തകർ

ശബരിമല: ശബരിമലയെ മാലിന്യമുക്തമാക്കൻ ബോധവത്കരണവുമായി പുണ്യം പൂങ്കാവനം പ്രവർത്തകർ. ശബരിമലയിൽ ഇപ്പോൾ ഭക്തരുടെ തിരക്കാണ്. അതുകൊണ്ടു തന്നെ മാലിന്യങ്ങൾ കുമിഞ്ഞു കൂടാനും സാധ്യത വളരെ കൂടുതലാണ്. അതിനു ഒരു അറുതിവരുത്തുക എന്ന ലക്ഷ്യത്തോടെയാണ് പുണ്യം പൂങ്കാവനം പ്രവർത്തകർ ശബരിമലയിൽ പ്ലാസ്റ്റിക് വിരുദ്ധ ബോധവത്കരണം നടത്തുന്നത്. അയ്യപ്പ സേവ സംഘവുമായി ചേ‍ർന്നാണ് ഇത്തവണ ബോധവത്കരണ പരിപാടികൾ നടക്കുന്നത്. ശബരിമലയെ മാലിന്യമുക്തമാക്കാനാണ് പുണ്യം പൂങ്കാവനം പദ്ധതി തുടങ്ങിയത്.

2011 ൽ ശബരിമല സ്പെഷ്യൽ ഓഫീസർ ആയിരിക്കെ പി വിജയനാണ് പദ്ധതിക്ക് തുടക്കം കുറിച്ചത്. ഇത്തവണ തീർത്ഥാടനത്തിനെത്തുന്നവരുടെ എണ്ണം കുറഞ്ഞതേടെ മാലിന്യങ്ങളുടെ അളവിലും കുറവുണ്ട്. അതുകൊണ്ട് തന്നെ പ്ലാസ്റ്റിക് വിരുദ്ധ പ്രവർത്തനങ്ങളിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

പ്ലാസ്റ്റിക് വസ്തുക്കൾ ശബരിമലയിലേക്ക് കൊണ്ടുവരാതെ മാതൃക കാട്ടിയ തീർത്ഥാടകരിലെ ഗുരുസ്വാമിമാരെ ആദരിക്കുകയും ചെയ്തു. പൊലീസിനും അയ്യപ്പ സേവാ സംഘത്തിനും പുറമെ സന്നിധാനത്ത് ഡ്യൂട്ടിയിലുള്ള സേന വിഭാഗങ്ങളും സന്നദ്ധ പ്രവർത്തകരും പുണ്യം പൂങ്കാവനം പ്രവർത്തനങ്ങളിൽ സജീവമാണ്. ലക്ഷക്കണക്കിനാളുകൾ എത്തുമ്പോൾ ഉണ്ടായിരുന്ന മാലിന്യപ്രശ്നത്തിന് കഴിഞ്ഞ പത്ത് വർഷവും ഒരുപരിധിവരെ ശാശ്വത പരിഹാരം ഉണ്ടായിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി അടക്കം പദ്ധതിയെ പ്രകീർത്തിച്ചിരിന്നു.

Related Articles

Latest Articles