Monday, May 6, 2024
spot_img

അമിത വേഗതയില്‍ ഓടുന്ന കാറിന് മുകളില്‍ കയറി യുവാവിന്റെ പുഷ് അപ്;കാറിന്റെ ഉടമയ്ക്ക്6500 പിഴയിട്ട് പോലീസ്;യുവാവിനായി തെരച്ചിൽ

ഗുരുഗ്രാം: അമിത വേഗതയില്‍ ഓടുന്ന കാറിന് മുകളില്‍ കയറി പുഷ് അപ് ചെയ്ത് യുവാവ്. ഹരിയാനയിലെ ഗുരുഗ്രാമിലാണ് സംഭവം. യുവാവിനെ പൊലീസിന് കണ്ടെത്താനായിട്ടില്ല. ഇപ്പോഴും തെരച്ചിൽ തുടരുകയാണ്.

കാറിന് മുകളില്‍ കയറി പുഷ് അപ് ചെയ്യുന്ന യുവാവിന്‍റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായത് കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പാണ്. വാഹനത്തിന്‍റെ നമ്പര്‍ വച്ച് ഉടമയ്ക്ക് ഇതിനോടകം തന്നെ പോലീസ് 6500 പിഴ ഇട്ടിരുന്നു. എന്നാൽ പൊലീസിനും മോട്ടോര്‍ വെഹിക്കിള്‍ ഡിപ്പാര്‍ട്ട്മെന്‍റിനും ഇനിയും യുവാവിനെ കണ്ടെത്താനായിട്ടില്ല. വീഡിയോ എടുക്കാനുപയോഗിച്ച കാര്‍ പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ചൊവ്വാഴ്ച രാവിലെ മുതലാണ് വീഡിയോ ട്വിറ്റര്‍ അടക്കമുള്ള സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്.

Related Articles

Latest Articles