Thursday, May 16, 2024
spot_img

ചുവന്ന ചേകുത്താന്മാരെ നയിക്കാൻ ഖത്തർ ഷെയ്ഖ്;
ക്ലബ്ബിനെ വാങ്ങുന്നതിനു സമർപ്പിച്ചത് റെക്കോർഡ് ഓഫർ എന്ന് സൂചന

മാഞ്ചസ്റ്റർ :ഖത്തർ ഇസ്ലാമിക് ബാങ്ക് ചെയർമാൻ ഷെയ്ഖ് ജാസിം ബിൻ ഹമദ് അൽതാനിയുടെ നേതൃത്വത്തിലുള്ള കൺസോർഷ്യം ക്ലബ്ബിനെ വാങ്ങുന്നതിനുള്ള ഓഫർ സമർപ്പിച്ചതായി സ്ഥിരീകരിച്ചു . ഖത്തർ മുന്‍ പ്രധാന മന്ത്രിയായ ഹമദ് ബില്‍ ജാസിം ബിന്‍ ജാബെര്‍ അല്‍ താനിയുടെ മകനാണ് ഹമദ് അല്‍ താനി.

6 ബില്യൺ യൂറോ എന്ന റെക്കോർഡ് തുകയാണ് സമർപ്പിച്ചിരിക്കുന്നതെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ.ബിഡ് പൂർണ്ണമായും കട രഹിതമായിരിക്കും.ഷെയ്ഖ് ജാസിമിന്റെ ഉടമസ്ഥതയിലുള്ള ‘നയന്‍ ടു’ ഫൗണ്ടേഷനാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് എഫ് സിയെ ഏറ്റെടുക്കാന്‍ ഒരുങ്ങുന്നത്. ഫുട്‌ബോള്‍ ടീമുകള്‍, ട്രെയ്‌നിംഗ് സെന്ററുകള്‍, സ്‌റ്റേഡിയം ഇന്‍ഫ്രാസ്ട്രച്ചര്‍ തുടങ്ങിയ കാര്യങ്ങളില്‍ നിക്ഷേപം നടത്തുന്ന പ്രമുഖ കമ്പനിയാണ് ‘നയന്‍ ടു’.

Related Articles

Latest Articles