Saturday, October 17, 2026

മലയാളിയായ റെയിൽവെ ജീവനക്കാരിക്ക് നേരെയുള്ള ആക്രമണം ;അന്വേഷണം ഇതര സംസ്ഥാന തൊഴിലാളികളിലേക്കും ,രേഖാചിത്രം ഉടൻ തയാറാക്കും

കൊല്ലം : മലയാളി വനിതാ റെയിൽവേ ജീവനക്കാരി തെങ്കാശിയിൽ ലൈംഗികാതിക്രമത്തിന് ഇരയായ സംഭവത്തിൽ പ്രതിയുടെ രേഖാചിത്രം തയ്യാറാക്കാൻ അന്വേഷണസംഘം.ജീവനക്കാരിയുടെ ആരോഗ്യനില മെച്ചപ്പെട്ടാൽ രേഖാചിത്രം തയ്യാറാക്കും. സംഭവമുണ്ടായി മൂന്ന് ദിവസം ആകുമ്പോഴും പ്രതിയെ കണ്ടെത്താനാവാതെ വന്നതോടെയാണ് രേഖചിത്രം തയ്യാറാക്കാൻ തീരുമാനിച്ചത്. നാല് പെയിൻറിങ് തൊഴിലാളികളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിരുന്നെങ്കിലും അന്വേഷണ സംഘത്തിന് യാതൊരു തെളിവും കിട്ടിയില്ല.

പാവൂർ ഛത്രം റെയിൽവേ മേൽപ്പാലം പണിയുന്ന യുവാക്കളായ ഇതര സംസ്ഥാന തൊഴിലാളികളിലേക്കും പൊലീസ് അന്വേഷണം നീങ്ങുന്നുണ്ട്. കാക്കി പാന്റ്സ് ഇട്ട ആളാണ് ആക്രമിച്ചതെന്നു യുവതി പോലീസിന് മൊഴി നൽകി. വഴങ്ങിയില്ലെങ്കിൽ കൊല്ലുമെന്നും ഇയാൾ ഭീഷണിപ്പെടുത്തി. അതിക്രൂരമായ മർദ്ദനമാണുണ്ടായതെന്ന് ജീവനക്കാരിയുടെ കുടുംബവും പറയുന്നു. യുവതി ജോലി ചെയ്തിരുന്നിടത്ത് യാതൊരു സുരക്ഷയും ഉണ്ടായിരുന്നില്ല എന്നാണ് ജീവനക്കാരിയുടെ മാതാപിതാക്കളുടെ ആരോപണം.

Related Articles

Latest Articles