Wednesday, May 1, 2024
spot_img

വംശീയ ആക്രമണം; അമേരിക്കയിൽ വീണ്ടും ഇന്ത്യൻ വിദ്യാർത്ഥി മരിച്ച നിലയിൽ; ഒരാഴ്ചയ്ക്കിടെ രണ്ടാമത്തെ മരണം

വാഷിം​ഗ്ടൺ‌: വംശീയ ആക്രമണത്തിൽ അമേരിക്കയിൽ വീണ്ടും ഒരു ഇന്ത്യൻ വിദ്യാർത്ഥി മരിച്ച നിലയിൽ. കഴിഞ്ഞ മാസം കാണാതായ 25-കാരനെ യുഎസിലെ ക്ലീവ്‌ലാൻഡിലാണ് മരിച്ച നിലയിൽ കണ്ടെത്തി. ഹൈദരാബാദ് സ്വദേശിയായ മുഹമ്മദ് അബ്ദുൾ അർഫത്താണ് മരിച്ചത്. ക്ലീവ്‌ലാൻഡ് യൂണിവേഴ്‌സിറ്റിയിലെ വിദ്യാർത്ഥിയാണ്. അമേരിക്കയിൽ ഒരാഴ്‌ചയ്‌ക്കുള്ളിൽ രണ്ട് ഇന്ത്യൻ വിദ്യാർത്ഥികളാണ് മരിച്ചത്. 2024-ൽ റിപ്പോർട്ട് ചെയ്യുന്ന 11-ാമത്തെ മരണമാണിത്

ന്യൂയോർക്കിലെ ഇന്ത്യൻ കോൺസുലേറ്റ് അബ്ദുൾ അർഫാത്തിന്റെ മരണം ഔദ്യോ​ഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. തിരച്ചിൽ നടത്തുന്നതിനിടെയാണ് മരിച്ച നിലയിൽ കണ്ടെത്തിയതെന്നും മരണത്തിൽ അതീവ ദുഃഖം രേഖപ്പെടുത്തുന്നുവെന്നും കോൺ‌സുലേറ്റ് എക്സിലൂടെ അറിയിച്ചു. സമ​ഗ്രമായൃ അന്വേഷണം ഉറപ്പാക്കാനായി യുഎസിലെ പ്രാദേശിക ഏജൻസികളുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും മൃതദേഹം നാട്ടിലെത്തിക്കാൻ ആവശ്യമായത് ചെയ്യുമെന്നും കോൺസുലേറ്റ് അറിയിച്ചു.

Related Articles

Latest Articles