ദില്ലി: സൂറത്ത് ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി വിധിക്കെതിരെ രാഹുൽ ഗാന്ധി സമർപ്പിച്ച അപ്പീൽ സൂറത്ത് സെഷൻസ് കോടതി തള്ളിയതിന് പിന്നാലെ ഔദ്യോഗിക വസതി ഒഴിയുവാൻ ആവശ്യപ്പെട്ടിരിക്കുകയാണ് ലോക്സഭ സെക്രട്ടറിയേറ്റ്. വീട്ടിലെയും ഓഫീസിലെയും പല സാധനങ്ങളും ഇതിനോടകം മാറ്റിയിട്ടുണ്ട്. 22 ന് ഉള്ളിൽ വസതി ഒഴിയണമെന്നാണ് ലോക്സഭ സെക്രട്ടറിയേറ്റ് രാഹുൽ ഗാന്ധിയോട് ആവശ്യപ്പെട്ടിരിക്കുന്നത്.ഒഴിയാമെന്ന് രാഹുൽ ഗാന്ധി മറുപടി നൽകിയിരുന്നു. ആദ്യമായി എംപി ആയ 2005 മുതൽ തുഗ്ലക്ക് റോഡിലെ ഇതേ വസതിയിലാണ് രാഹുൽ താമസിച്ചിരുന്നത്.
അതേസമയം അപകീർത്തിക്കേസിൽ രാഹുൽ ഗാന്ധിയുടെ അയോഗ്യത തുടരുമെന്ന് കോടതി വ്യക്തമാക്കി.വിശദമായ വാദം കേട്ടതിന് ശേഷമാണ് രാഹുലിന്റെ ഹർജി സൂറത്ത് സെഷൻസ് കോടതി തള്ളിയത്. രാഹുൽ കുറ്റക്കാരനാണെന്ന വിധി സെഷൻസ് കോടതി സ്റ്റേ ചെയ്തില്ല. കുറ്റക്കാരനാണെന്ന സിജെഎം കോടതി വിധി സ്റ്റേ ചെയ്യണമെന്ന രാഹുലിന്റെ ആവശ്യം അഡീഷണൽ സെഷൻസ് ജഡ്ജി ആർപി മൊഗേര അംഗീകരിച്ചില്ല. സൂറത്ത് സെഷൻസ് കോടതിയിൽ രണ്ട് അപേക്ഷകളാണ് രാഹുലിന്റെ അഭിഭാഷകർ സമർപ്പിച്ചിരുന്നത്

