Saturday, October 10, 2026

‘രാ​ഹു​ല്‍ അ​ല്ലെ​ങ്കി​ല്‍ മ​റ്റൊ​രാ​ള്‍’; നാ​ഥ​നി​ല്ലാ​തെ കോ​ണ്‍​ഗ്ര​സി​ന് മു​ന്നോ​ട്ടു​പോ​കാ​നാ​വി​ല്ലെ​ന്ന് ശശി ത​രൂ​ര്‍

പാ​ര്‍​ട്ടി അ​നാ​ഥ​മാ​ണെ​ന്നു​ള്ള പൊ​തു​ജ​ന​ങ്ങ​ള്‍​ക്കി​ട​യി​ലെ ധാ​ര​ണ മാ​റ്റാ​ന്‍ നേ​തൃ​ത്വ​പ​ര​മാ​യ പ്ര​ശ്ന​ങ്ങ​ള്‍ പ​രി​ഹ​രി​ക്കു​ന്ന​തി​ന് പ്ര​ഥ​മ​പ​രി​ഗ​ണ​ന ന​ല്‍​ക​ണ​മെ​ന്ന് കോ​ണ്‍​ഗ്ര​സ് നേ​താ​വും തി​രു​വ​ന​ന്ത​പു​രം എം​പി​യുമായ ശ​ശി ത​രൂ​ര്‍. ദീ​ര്‍​ഘ​കാ​ല പ്ര​സി​ഡ​ന്‍റി​നെ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​നി​ശ്ചി​ത​ത്വം നീ​ക്കു​ക എ​ന്ന​താ​ണ് പാ​ര്‍​ട്ടി പു​ന​രു​ജ്ജീ​വി​ന​ത്തി​നു പ്ര​ധാ​ന​മെ​ന്നും ത​രൂ​ര്‍ പ​റ​ഞ്ഞു.

രാ​ഹു​ല്‍ ഗാ​ന്ധി കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​നാ​യി മ​ട​ങ്ങി​വ​രാ​ന്‍ ആ​ഗ്ര​ഹി​ക്കു​ന്നെ​ങ്കി​ല്‍ അ​ദ്ദേ​ഹം ത​ന്നെ​യാ​ണ് അ​ക്കാ​ര്യം അ​റി​യി​ക്കേ​ണ്ട​ത്. എ​ന്നാ​ല്‍ അ​ദ്ദേ​ഹം ത​ന്‍റെ നി​ല​പാ​ടി​ല്‍​നി​ന്ന് മാ​റു​ന്നി​ല്ലാ​യെ​ങ്കി​ല്‍ പാ​ര്‍​ട്ടി​ക്ക് സ​ജീ​വ​മാ​യ മു​ഴു​വ​ന്‍ സ​മ​യ നേ​തൃ​ത്വ​ത്തെ ക​ണ്ടെ​ത്തേ​ണ്ട​തു​ണ്ട്. രാ​ജ്യം പ്ര​തീ​ക്ഷി​ക്കു​ന്ന രീ​തി​യി​ല്‍ ഇ​തോ​ടെ പാ​ര്‍​ട്ടി​ക്ക് മു​ന്നോ​ട്ടു​പോ​കാ​ന്‍ ക​ഴി​യു​മെ​ന്നും ഒരു ദേശീയ മാധ്യമത്തിന് ന​ല്‍​കി​യ അ​ഭി​മു​ഖ​ത്തി​ല്‍ പ​റ​ഞ്ഞു.

സോ​ണി​യ ഗാ​ന്ധി​യി​ലൂ​ടെ കോ​ണ്‍​ഗ്ര​സ് വ​ര്‍​ക്കിം​ഗ് ക​മ്മി​റ്റി ഇ​ട​ക്കാ​ല പ​രി​ഹാ​രം ക​ണ്ടെ​ത്തി. ര​ണ്ടു വ​ര്‍​ഷം മുമ്പ് സ്ഥാ​ന​മു​പേ​ക്ഷി​ച്ച പ്ര​സി​ഡ​ന്‍റു​മാ​യി പാ​ര്‍​ട്ടി​ക്ക് അ​നി​ശ്ചി​ത​മാ​യി മു​ന്നോ​ട്ടു​പോ​കാ​ന്‍ സാ​ധി​ക്കി​ല്ല. ഇ​ത് സോ​ണി​യ ഗാ​ന്ധി​യോ​ടും വോ​ട്ട​ര്‍​മാ​രോ​ടും ചെ​യ്യു​ന്ന അ​നീ​തി​യാ​കു​മെ​ന്നും ത​രൂ​ര്‍ പറയുന്നു.

Related Articles

Latest Articles