Monday, April 29, 2024
spot_img

ചവറയിൽ പോപ്പുലർ ഫ്രണ്ട് പ്രവർത്തകന്റെ വീട്ടിൽ നടത്തിയ റെയ്ഡിൽ ഹിറ്റ്‌ലിസ്റ്റ് കണ്ടെടുത്തു;
ലിസ്റ്റിലുള്ളത് രണ്ട് ജില്ലകളിലെ ആർഎസ്എസ് കാര്യകർത്താക്കൾ

കൊല്ലം: ചവറയിൽ പോപ്പുലർ ഫ്രണ്ട് പ്രവർത്തകന്റെ വീട്ടിൽ എൻഐഎ നടത്തിയ റെയ്ഡിൽ പോപ്പുലർ ഫ്രണ്ട് തയ്യാറാക്കിയ ഹിറ്റ്‌ലിസ്റ്റ് കണ്ടെത്തി. പിഎഫ്‌ഐ ഏരിയ റിപ്പോർട്ടർ മുഹമ്മദ് സാദിഖിന്റെ വീട്ടിലായിരുന്നു റെയ്ഡ്. കൊല്ലം, തിരുവനന്തപുരം ജില്ലകളിലെ ആർഎസ്എസ് കാര്യകർത്താക്കളുടെ വിശദ വിവരങ്ങൾ ഉൾക്കൊള്ളുന്ന റിപ്പോർട്ടാണ് ഇയാളുടെ വീട്ടിൽ നിന്നും എൻഐഎ കണ്ടെത്തിയത്.

ഇന്ന് പുലർച്ചെ മൂന്ന് മണിയോടുകൂടി എൻഐഎ കൊച്ചി യൂണിറ്റിൽ നിന്നുള്ള ഉദ്യോഗസ്ഥരാണ് പരിശോധന നടത്തിയത്. ചവറ പോലീസിന്റെ സഹകരണത്തോടെയായിരുന്നു പരിശോധന. റെയ്ഡിന് തൊട്ടുമുൻപാണ് വിവരം പോലീസിനെ അറിയിച്ചത്. റെയ്ഡിൽ നിന്നും കണ്ടെത്തിയ വിവരങ്ങൾ കേരള പോലീസുമായി പങ്കുവെയ്‌ച്ചിട്ടില്ല എന്നാണ് സൂചന.

Related Articles

Latest Articles