Sunday, May 5, 2024
spot_img

രാജമൗലിയുടെ ബ്രഹ്മാണ്ഡ ചിത്രം ‘ആർആർആർ’ഓസ്കാർ നേടിയേക്കുമെന്ന് പ്രവചന റിപ്പോർട്ടുകൾ; കാത്തിരിപ്പിൽ സോഷ്യൽമീഡിയ

ജൂനിയർ എൻടിആർ, രാം ചരൺ എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി രാജമൗലി ഒരുക്കിയ ബ്രഹ്മാണ്ഡ ചിത്രം ‘ആർആർആർ’ ബോക്സ്ഓഫിസിൽ കോടികളാണ് നേടിയത്. ഇന്ത്യൻ സിനിമ ചരിത്രത്തിൽ ഏറ്റവും മുതൽ മുടക്കുള്ള ചിത്രമായാണ് ആർആർആർ തിയറ്ററിലെത്തിയത്. 650 കോടിയാണ് ചിത്രത്തിന്റെ നിർമാണ ചെലവ്. ജൂനിയര്‍ എന്‍ടിആറും രാം ചരണും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ അജയ് ദേവ്‍ഗണ്‍, ഒലിവിയ മോറിസ്. സമുദ്രക്കനി, അലിസണ്‍ ഡൂഡി, റേ സ്റ്റീവന്‍സണ്‍, ശ്രിയ ശരണ്‍ തുടങ്ങിയവരും പ്രധാനകഥാപാത്രത്തിലെത്തിയിരുന്നു.

അച്ഛന്‍ കെ.വി. വിജയേന്ദ്ര പ്രസാദിന്‍റെ കഥയ്ക്ക് തിരക്കഥയൊരുക്കിയിരിക്കുന്നത് രാജമൗലി തന്നെയാണ്. സായ് മാധവ് ബുറയാണ് സംഭാഷണങ്ങള്‍ ഒരുക്കിയത്. എന്നാലിപ്പോഴിതാ ആർആർആർ ഓസ്കാർ നേടുമോ? സോഷ്യൽമീഡിയ ഇപ്പോൾ ഒന്നടങ്കം ചോദിക്കുന്ന ചോദ്യമാണിത്. ബ്രഹ്മാണ്ഡ ചിത്രം ‘ആർആർആർ’ ഓസ്കാർ നേടിയേക്കുമെന്നാണ് പ്രവചന റിപ്പോർട്ടുകൾ. അമേരിക്കൻ മാഗസീൻ വെറൈറ്റി പുറത്തുവിട്ട ഓസ്കാർ സാധ്യതാ പട്ടികയിൽ ആണ് ചിത്രത്തിന്റെ പേരുള്ളത്.

അഞ്ച് കാറ്റഗറിയിലെ സാധ്യതയാണ് മാഗസീൻ പ്രവചിക്കുന്നത്. മികച്ച വിദേശ ചിത്രം, സംവിധായകൻ, ഒറിജിനൽ സ്കോർ, ഒറിജിനൽ സ്ക്രീൻ പ്ലേ, മികച്ച നടൻ എന്നീ കാറ്റഗറികളിലെ നോമിനേഷനുകളിൽ ആർആർആറിന് സാധ്യത കല്പിക്കുന്നുണ്ട്. മികച്ച നടനുള്ള നോമിനേഷനിൽ വെറൈറ്റി സാധ്യത പറയുന്നത് ജൂനിയർ എൻടിആറിനും രാം ചരണുമാണ്.

Related Articles

Latest Articles