തമിഴ്‌നാട്: തമിഴ് കവിയും തത്വചിന്തകനുമായ തിരുവള്ളുവറുടെ പ്രതിമയില്‍, ഹിന്ദു മക്കള്‍ പാര്‍ട്ടി കാവി ഷാള്‍ പുതപ്പിച്ചു ആദരിച്ചു . പ്രതിമയുടെ കഴുത്തില്‍ രുദ്രാക്ഷവും അണിയിച്ചു. തിരുവള്ളുവറിന് ഏറ്റവും യോജിക്കുന്ന നിറം കാവിയാണെന്നും, തിരുവള്ളുവര്‍ ഹിന്ദുവാണെന്നും ഹിന്ദു മക്കള്‍ പാര്‍ട്ടി നേതാവ് അര്‍ജുന്‍ സമ്പത്ത് പറഞ്ഞു. തിരുവള്ളുവറിനെ ഹിന്ദുവായി ചിത്രീകരിക്കാനാണ് ബിജെപി നീക്കം നടത്തുകയാണെന്നും, ഇത് അനുവദിക്കില്ലെന്നും ഡിഎംകെ യും, സി പി എം ഉം നേരെത്തെ പ്രസ്താവിച്ചു . ഇതിന് പിന്നാലെ, തഞ്ചാവൂരിലെ പിള്ളയാര്‍പട്ടിയില്‍ തിരുവള്ളുവറുടെ പ്രതിമയ്ക്ക് നേരെ അഞ്ജാതർ ആക്രമണവും നടത്തിയിരുന്നു.

