Wednesday, May 15, 2024
spot_img

വീണ്ടും സ്റ്റാറായി രാജീവ് ചന്ദ്രശേഖർ!പതിനഞ്ച് വർഷം തരൂർ അവഗണിച്ച തീരദേശവാസികളുടെ പ്രശ്നങ്ങൾ 6 ദിവസം കൊണ്ട് പരിഹരിച്ച് എൻഡി എ സ്ഥാനാർഥി ,പൊഴിയൂർ ജനതയുടെ ആവശ്യമായിരുന്ന ഹാർബറും, പുലിമുട്ടും സ്ഥാപിക്കാൻ കേന്ദ്രസർക്കാർ ഉത്തരവിറക്കി

തലസ്ഥാന നഗരിയിലെ തീരദേശ ജനത നേരിടുന്ന ഏറ്റവും വലിയ പ്രശ്നമാണ് തീര ശോഷണം. പാവപ്പെട്ട മത്സ്യത്തൊഴിലാളികളുടെ വീടുകൾ കടലെടുക്കുകയാണ്. നൂറുകണക്കിന് കുടുംബങ്ങൾ ഭവന രഹിതരായി. ഇനിയും അനേകം കുടുംബങ്ങൾ കടലാക്രമണ ഭീഷണിയിലാണ്. മഴക്കാലത്ത് പൂർണ്ണമായും ദുരിതാശ്വാസ ക്യാമ്പുകളിൽ അഭയം തേടേണ്ട അവസ്ഥ. തെരഞ്ഞെടുപ്പ് സമയത്ത് ഇടത് വലത് മുന്നണികൾ നൽകുന്ന ഉറപ്പുകളും വാഗ്‌ദാനങ്ങളുമല്ലാതെ തലസ്ഥാനത്തെ തീരദേശ ജനതയ്ക്ക് ഒന്നും ലഭിച്ചിട്ടില്ല.

എന്നാൽ തിരുവനന്തപുരത്തെ എൻ ഡി എ സ്ഥാനാത്ഥിയായ രാജീവ് ചന്ദ്രശേഖർ കഴിഞ്ഞ ഒൻപതാം തീയതി തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളുടെ ഭാഗമായി പൊഴിയൂരിലെത്തിയപ്പോൾ വലിയ പ്രതീക്ഷയോടെ ജനങ്ങൾ അദ്ദേഹത്തിന് മുന്നിലും വിഷയം അവതരിപ്പിച്ചു, പരിഹാരം കാണാം എന്ന് അദ്ദേഹം ജനങ്ങൾക്ക് വാക്ക് നൽകുകയും ചെയ്തു .

ഒൻപതാം തീയതി നൽകിയ വാഗ്ദാനം ആറ് ദിവസങ്ങൾക്കുള്ളിൽ അദ്ദേഹം പാലിച്ചു . പതിനഞ്ച് വർഷം ശശിതരൂരിന് ചെയ്യാൻ കഴിയാത്തതാണ് രാജീവ് ചന്ദ്രശേഖർ ദിവസങ്ങൾ കൊണ്ട് ചെയ്തത്. പൊഴിയൂർ തീരദേശ ജനതയുടെ നീണ്ടനാളത്തെ ആവശ്യമായിക്കുന്ന ഹാർബറും, പുലിമുട്ടും സ്ഥാപിക്കാൻ കേന്ദ്രസർക്കാർ ഉത്തരവിറക്കിയിരിക്കുകയാണ്.കഴിഞ്ഞ 15 വർഷമായി മണ്ഡലത്തെ പാർലമെന്റിൽ പ്രതിനിധീകരിക്കുന്ന സിറ്റിംഗ് എം പി ശശി തരൂർ പ്രശ്നപരിഹാരത്തിനായി ഒരു ഇടപെടലും നടത്തിയില്ല.അവിടെയാണ് ജനങ്ങൾക്ക് ആശ്വാസമായി രാജീവ് ചന്ദ്രശേഖർ എത്തിയത് .

Related Articles

Latest Articles