ചെന്നൈ: ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച സൂപ്പര്‍സ്റ്റാര്‍ രജനികാന്തിന്റെ(Rajinikanth) ആരോഗ്യനിലയില്‍ പുരോഗതി. രക്തക്കുഴലിലെ ബ്ലോക്ക് നീക്കാനുള്ള കരോട്ടിഡ് ആര്‍ട്ടറി റിവാസ്കുലറൈസേഷന് പ്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കിയതായി മെഡിക്കല്‍ ബുള്ളറ്റിനിലൂടെ ആശുപത്രി അറിയിച്ചു.
കഴിഞ്ഞ ദിവസം വൈകീട്ടാണ് തലവേദനയെ തുടര്‍ന്ന് ചെന്നൈയിലെ കാവേരി ആശുപത്രിയില്‍ അദ്ദേഹത്തെ പ്രവേശിപ്പിച്ചത്. നേരത്തെ എംആർഐ സ്കാനിങ്ങിൽ രക്തകുഴലുകൾക്കു നേരിയ പ്രശ്‌നം കണ്ടതോടെ നിരീക്ഷണത്തിനായി തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയിരുന്നു. ഇപ്പോൾ ആരോഗ്യനിലയില്‍ പുരോഗതി ഉണ്ടെന്നും,രണ്ടു ദിവസം നിരീക്ഷണത്തില്‍ കഴിഞ്ഞതിനു ശേഷം അദ്ദേഹത്തിന് ആശുപത്രി വിടാന്‍ സാധിക്കുമെന്നും മെഡിക്കല്‍ ബുള്ളറ്റിനില്‍ പറയുന്നു.

