മലയാള സിനിമയിൽ ആദ്യ ചിത്രത്തിലൂടെ തന്നെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് രജിഷ വിജയൻ. പിന്നീടുള്ള ചിത്രങ്ങളിൽ അമ്പരപ്പിക്കുന്ന പ്രകടനമാണ് കാഴ്ചവെച്ചത്. മലയാളത്തിന് പിന്നാലെ തമിഴിലും താരം തിളങ്ങിയിരുന്നു. ഇപ്പോഴിതാ തെലുങ്കിലേക്ക് ചുവടുവയ്ക്കാൻ ഒരുങ്ങുകയാണ് രജീഷ. രവി തേജയുടെ നായികയായാണ് താരം തെലുങ്കിലേക്ക് അരങ്ങേറുന്നത്.
രാമറാവു ഓൺ ഡ്യൂട്ടി എന്ന തെലുങ്ക് ചിത്രത്തിലാണ് രജിഷ ആദ്യമായി അഭിനയിക്കുക. ഇതേതുടർന്ന് രജീഷയെ തങ്ങളുടെ ടീമിലേക്ക് സ്വഗതം ചെയ്തുകൊണ്ട് അണിയറപ്രവർത്തകർ പോസ്റ്റർ പുറത്തിറക്കിയിരുന്നു. തൊട്ടുപിന്നാലെ സന്തോഷം പങ്കുവെച്ചുകൊണ്ട് താരവും രംഗത്തെത്തി. രവി തേജയ്ക്കൊപ്പം തെലുങ്കിലേക്ക് അരങ്ങേറുന്നതിൽ സന്തോഷമുണ്ടെന്നാണ് താരം കുറിച്ചത്. ശരത് മന്ദവനയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

