Friday, May 3, 2024
spot_img

ശക്തയായ സ്ത്രീ കഥാപാത്രമായി സണ്ണി ലിയോണ്‍; ശ്രീശാന്തിന്റെ നായികയായി ബോളിവുഡ് ചിത്രത്തില്‍ താരം എത്തുന്നു

ആര്‍ രാധാകൃഷ്ണന്റെ ബോളിവുഡ് ചിത്രത്തില്‍ ക്രിക്കറ്റ് താരം ശ്രീശാന്ത് കേന്ദ്ര കഥാപാത്രമാവുന്നു എന്ന് മുൻപേ വാര്‍ത്തകള്‍ വന്നിരുന്നു. ഇപ്പോഴിതാ ബോളിവുഡ് താരം സണ്ണി ലിയോണും ചിത്രത്തിൽ കേന്ദ്ര കഥാപാത്രത്തിന്റെ വേഷം ചെയ്യുന്നു എന്നവാർത്തയാണ് പുറത്തുവന്നിരിക്കുന്നത്.

ശ്രീശാന്ത് ചിത്രത്തില്‍ ഒരു സിബിഐ ഓഫീസറിന്റെ വേഷമാണ് ചെയ്യുന്നത്. കഥാപാത്രത്തിന്റെ അന്വേഷണം ചെന്നെത്തുന്നത് ഒരു സ്ത്രീയിലാണ്. ആ കഥാപാത്രം അവതരിപ്പിക്കാന്‍ വളരെ ശക്തയായ ഒരു സ്ത്രീ തന്നെ വേണം. അതിന് സണ്ണി ലിയോണായിരിക്കും മികച്ച താരം എന്ന് തോന്നിയതിനാലാണ് അവരെ കാസ്റ്റ് ചെയ്തതെന്നാണ് സംവിധായകന്‍ ആര്‍ രാധാകൃഷ്ണന്‍ പറഞ്ഞത്. എന്തായാലും ആരാധകർ ചിത്രത്തിന്റെ കൂടുതൽ വിശേഷങ്ങൾ അറിയാൻ കാത്തിരിക്കുകയാണ്.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles