കാസര്‍കോട്: തെരഞ്ഞെടുപ്പില്‍ നേടിയ വമ്പന്‍ വിജയത്തിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയനെ പരിഹസിച്ച് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ രംഗത്ത്. പാര്‍ട്ടി ജയിക്കാന്‍ പിണറായി വിജയന്‍ വൃതമെടുത്ത് ശബരിമലയ്ക്ക് പോകണമെന്നാണ് ഉണ്ണിത്താന്‍ പരിഹസാരൂപേണ ആവശ്യപ്പെട്ടത്.
പിണറായി 41 ദിവസം മാലയിട്ട് വ്രതമെടുത്ത് ശബരിമലയിലേക്ക് പോകണം. 18 പടികള്‍ ചവിട്ടി അയ്യപ്പനെ കണ്ട് സമസ്താപരാധങ്ങളും പൊറുക്കണമെന്ന് പറയണം. ഇല്ലെങ്കില്‍, നിങ്ങളുടെ പാര്‍ട്ടി ഒരു തെരഞ്ഞെടുപ്പിലും കേരളത്തില്‍ ജയിക്കാന്‍ പോകുന്നില്ല എന്നാണ് ഉണ്ണിത്താന്‍ പരിഹസാരൂപേണ പറഞ്ഞത്.
സിപിഎമ്മിന്‍റെ തിരിച്ചടിക്ക് കാരണം ശബരിമല വിഷയത്തില്‍ പിണറായി എടുത്ത നിലപാടുകളാണെന്നും ഉണ്ണിത്താന്‍ വ്യക്തമാക്കി. കേരളം വിശ്വാസികളുടെ നാടാണ്, നിരീശ്വരവാദികളുടെയല്ല. അതുകൊണ്ട് നിരീശ്വരവാദികളായ കമ്മ്യൂണിസ്റ്റുകാര്‍ക്കും സുപ്രീം കോടതി വിധിയുടെ മറവില്‍ ശബരിമലയെ അട്ടിമറിക്കാന്‍ ഹീനമായ നാടകം കളിച്ച പിണറായി വിജയനും അയ്യപ്പന്‍ കൊടുത്ത പണിയാണ് ഈ പണി എന്നും ഉണ്ണിത്താന്‍ പറഞ്ഞു.

