Sunday, January 11, 2026

രാജ്യസഭാ സീറ്റ് ആവശ്യപ്പെട്ടിട്ടില്ല; ജെബി മേത്തറെ സ്ഥാനാര്‍ഥിയാക്കിയത് ഉചിതമായ തീരുമാനം; തനിക്കെതിരെ സംഘടിത ആക്രമണം നടന്നു: കെ വി തോമസ്

കൊച്ചി: രാജ്യസഭാ സീറ്റ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് പിന്നാലെ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ
രൂക്ഷവിമര്‍ശനവുമായി (KV Thomas) കെവി തോമസ്. തനിക്കെതിരെ എന്തെങ്കിലും പരാതി ഉണ്ടെങ്കില്‍ അത് പാര്‍ട്ടി ഫോറത്തിലാണ് പറയേണ്ടത്. പാര്‍ട്ടി ഫോറത്തില്‍ പറയാതെ പാര്‍ട്ടിക്ക് പുറത്ത് വിമര്‍ശനങ്ങള്‍ നടത്തുന്നത് ശരിയല്ലെന്നും ടി. പത്മനാഭന്റെ വിമര്‍ശനം കാര്യങ്ങള്‍ മനസ്സിലാക്കതെയാണെന്നും കെ വി തോമസ് പറഞ്ഞു.

താൻ സീറ്റ് ചോദിച്ചിട്ടില്ലെന്നും താരിഖ് അൻവർ വിളിച്ചിട്ടാണ് ദില്ലിയിൽ പോയതെന്നുമാണ് കെ വി തോമസ് ഇപ്പോൾ നൽകുന്ന വിശദീകരണം. ജെബി മേത്തറുടെ രാജ്യസഭാ സ്ഥാനാര്‍ഥിത്വത്തെ കുറിച്ചും കെ.വി. തോമസ് പ്രതികരിച്ചു. ജെബി മേത്തര്‍ അര്‍ഹതയുള്ള പെണ്‍കുട്ടിയാണ്. ജെബിയുടേത് കോൺഗ്രസ് കുടുംബമാണെന്നും പ്രവർത്തനപാരമ്പര്യവുമുണ്ടെന്നും കെ വി തോമസ് പ്രതികരിച്ചു.

Related Articles

Latest Articles