Monday, October 5, 2026

തെലുങ്ക് സൂപ്പർതാരം രാം ചരണിന് കൊവിഡ്

ഹൈദരാബാദ്: തെലുങ്ക് സൂപ്പർതാരം രാം ചരണിന് കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചു. നടൻ തന്നെയാണ് വൈറസ് ബാധയുടെ വിവരങ്ങൾ സാമൂഹ്യ മാധ്യമങ്ങൾ വഴി പങ്കുവച്ചത്. വീട്ടിൽ ക്വാറന്‍റീനിലാണെന്നും ആരോഗ്യസ്ഥിതി ഇപ്പോൾ തൃപ്തികരമാണെന്നും രാം ചരൺ ട്വീറ്റും ചെയ്തു. അതേസമയം താനുമായി സമ്പർക്കത്തിൽ വന്നവർ ജാഗ്രത പാലിക്കണമെന്നും താരം ആവശ്യപ്പെട്ടു. ക്രിസ്‌മസ് പ്രമാണിച്ച് ബന്ധുവും നടനുമായ അല്ലു അർജ്ജുൻ അടക്കമുളളവർക്കൊപ്പം രാം ചരൺ പാർട്ടിയിൽ പങ്കെടുത്തിരുന്നു. ഇതിന്റെ ചിത്രങ്ങളും നടൻ നേരത്തെ പങ്കുവച്ചിരുന്നു.

Related Articles

Latest Articles