Saturday, May 18, 2024
spot_img

ഹിന്ദു മതം സ്വീകരിച്ചെന്ന പേരിൽ നടന്ന അതിക്രൂരമായ കൂട്ടക്കൊല; അതും കേരളത്തിൽ…

ഹിന്ദു മതം സ്വീകരിച്ചെന്ന പേരിൽ നടന്ന അതിക്രൂരമായ കൂട്ടക്കൊല; അതും കേരളത്തിൽ…| HINDUS IN KERALA

ഇന്ന് ആഗസ്ത് – 2. രാമസിംഹൻ ബലിദാന ദിനം. 1947 ൽ സ്വാതന്ത്ര്യ ദിനത്തിന് വെറും 13 ദിവസം മുൻപ് ഇസ്ലാമിക ഭീകരവാദികൾ മലയാളക്കരയിൽ നടത്തിയ അതിക്രൂരമായ കൂട്ടക്കൊല. 1947 ആഗസ്റ്റ് മാസം രണ്ടിനാണ് കേരളത്തിന്റെ സാമൂഹ്യ മനസാക്ഷിയെ ഞെട്ടിച്ച രാമസിംഹന്റെ കൊലപാതകം അരങ്ങേറിയത്.
മലപ്പുറത്തിന് തെക്കുഭാഗത്ത് മൂന്ന് നാഴിക അകലെ കോടൂർ അംശത്തിൽ ചെമ്മങ്കടവിൽ കളിയമണ്ണിൽ തെക്കേപള്ളിയാളി വീട്ടിൽ മൊയ്തു സാഹിബിന്റെ മകനായിരുന്നു ഉണ്ണീൻ സാഹിബ്. കാലികളെ അറുത്ത് നേർച്ചകളൊക്കെ നടത്തി മതകാര്യങ്ങളിൽ എല്ലാം ശ്രദ്ധിച്ച് ജീവിച്ച് വന്ന യാഥാസ്ഥികമായ ഒരു മുസ്ലീം കുടുംബമായിരുന്ന ഇവർക്ക് അങ്ങാടിപ്പുറം പ്രദേശത്തെല്ലാം ധാരാളം ഭൂസ്വത്തുക്കൾ സ്വന്തമായി ഉണ്ടായിരുന്നു. മൊയ്തു സാഹിബിന് രണ്ട് മക്കൾ ഉണ്ണീൻ, ആലിപ്പൂ. ഇതിൽ സാമാന്യ വിദ്യാഭ്യാസം നേടിയ ഉണ്ണീൻ തൃശൂർ ജില്ലയിലെ പാലപ്പിള്ളിയിൽ ഇംഗ്ലീഷ്കാരുടെ റബ്ബർ എസ്റ്റേറ്റിലെ ഉദ്യോഗസ്ഥനായി. ഇംഗ്ലീഷുകാരുമായുള്ള ചങ്ങാത്തം മൂലം ഇംഗ്ലീഷ് ജീവിത രീതി പിന്തുടർന്ന ഉണ്ണീനെ ഖാൻ പട്ടം നൽകി അവർ ആദരിച്ചതിനാൽ അദ്ദേഹം ഉണ്ണീൻ സാഹിബായി അറിയപ്പെട്ടു..

മണ്ണാർക്കാടിനടുത്ത് കല്ലടിയിലെ പ്രമുഖ മരവ്യവസായിയും, രാഷ്ട്രീയ ബന്ധങ്ങളുമൊക്കെയുണ്ടായിരുന്ന ഉണ്ണിക്കമ്മുവിന്റെ മകളെ ഉണ്ണ്യാൻ സാഹിബ് വിവാഹം ചെയ്തു. ഉണ്ണ്യാൻ സാഹിബ് നല്ലൊരു നായാട്ടുകാരനും, തോക്കുകൾ സ്വന്തമായുള്ള വ്യക്തിയുമായിരുന്നു. ബ്രിട്ടീഷുകാരുമായുള്ള സഹവാസം മൂലം ഇദ്ദേഹം മൽസ്യമാംസാദികളും, മദ്യവും മദിരാക്ഷിയുമൊക്കെയായി കുത്തഴിഞ്ഞ ജീവിതമായി തീർന്നു. സ്വന്തമായി റബർ പ്ലാൻ്റേഷൻ ആരംഭിക്കാൻ തീരുമാനിച്ച ഉണ്ണ്യാൻ സാഹിബ് വള്ളുവനാടിൽ തിരിച്ചെത്തി അങ്ങാടിപ്പുറത്ത് പ്ലാൻ്റേഷനായി കുന്നുകൾ കണ്ടെത്തി. കുണ്ടറക്കൽ വീട്ടുകാർ ട്രസ്റ്റിയായിട്ടുള്ള ടിപ്പുവിൻ്റെ ആക്രമത്താൽ തകർന്നു കിടക്കുന്ന പുരാതനമായ ഒരു നരസിംഹ ക്ഷേത്രവും അതിൻ്റെ പരിസരത്തുമായ് ഉള്ള 600 ഏക്കർ 1910 ൽ 99 വർഷത്തെ കരാറിൽ ഉണ്ണ്യാൻ സാഹിബ് പാട്ടത്തിനെടുത്തു കൃഷി തുടങ്ങി. പൊളിഞ്ഞ് കിടന്ന ക്ഷേത്രാവശിഷ്ടങ്ങൾ എടുത്ത് അവിടെ ഒരു വീടും നിർമ്മിച്ചു.

പെരിന്തൽമണ്ണ മലാപറമ്പ് എന്ന സ്ഥലത്തായിരുന്നു ഇത്. ഉണ്ണീൻ സാഹിബിനാകട്ടെ ക്ഷേത്രങ്ങളോടും, ആചാരങ്ങളോടും, പരമ പുച്ഛമായിരുന്നു. പക്ഷേ ആ വീട്ടിൽ താമസം തുടങ്ങിയപ്പോൾ മുതൽ വയറുവേദനയും ത്വക്ക് രോഗങ്ങളും അദ്ദേഹത്തെ പിടികൂടി. മാത്രമല്ല ജീവിതത്തിൽ ദുഃഖങ്ങളും, ദുരിതങ്ങളും, കഷ്ടപ്പാടുകളും നേരിടേണ്ടി വന്നു. ഇദ്ദേഹത്തിന് അന്നത്തെ അധികാരിയായിരുന്ന നിലമ്പൂർ കോവിലകവുമായ് ബന്ധമുണ്ടായിരുന്നു. അധികാരിയുമായ് നടത്തിയ ചർച്ചയിൽ ക്ഷേത്രത്തിൻ്റെ ദോഷമാണെന്നദ്ദേഹം പറഞ്ഞു. ഇതിനിടയിലാണ് സി.പി. കേശവ തരകൻ എന്ന വ്യക്തിയേയും, ഒരു തമിഴ് സിദ്ധനേയും ഒരു സൂഫിവര്യനേയും അദ്ദേഹം കാണാൻ ഇടയായി. പൊളിച്ചെടുത്ത ക്ഷേത്രത്തിൻ്റെ ദോഷമാണ് ജീവിതത്തെ ബാധിച്ചിരിക്കുന്നതെന്ന് അവരും പറഞ്ഞു. കുടുംബത്തിന്റെ ദോഷങ്ങൾ പരിഹരിക്കാൻ ക്ഷേത്രം പുതുക്കിപണിയുകയേ വഴിയുള്ളൂ എന്ന ചിന്ത ഉടലെടുത്തു. ഇത് അദ്ദേഹത്തിന്റെ ജീവിതത്തെ തന്നെ മാറ്റിമറിച്ചു. ആ വീട് പൊളിച്ച് മറ്റൊരു വീട് നിർമ്മിച്ച് അവിടെ താമസം തുടങ്ങി. മൽസ്യമാംസാദികൾ ഉപേഷിച്ചു.

തന്റെ മുത്തശ്ശി ഒരു ഹിന്ദുവായിരുന്നുവെന്നും അവരെ തട്ടികൊണ്ട് വന്ന് നിർബന്ധിച്ച് മതം മാറ്റിയതിനാലാണ് ഞാൻ ഒരു മുസ്ലീമായി പോയതെന്നും ഇതിനിടയിൽ അദ്ദേഹം തിരിച്ചറിഞ്ഞു. അങ്ങനെ കോഴിക്കോട് ആര്യസമാജത്തിലെ ശ്രീ. ബുദ്ധ സിംഗിന്റെ കാർമ്മികത്വത്തിൽ അന്ന് സംഘത്തിന്റെ പ്രചാരകനായി മലബാർ ഭാഗത്ത് പ്രവർത്തിച്ചിരുന്ന ശ്രീ ശങ്കര ശാസ്ത്രിയുടെ പിന്തുണയോടെ ഉണ്ണീൻസാഹിബ് ഹിന്ദുവായി തന്റെ പൂർവ്വമതം സ്വീകരിച്ചു രാമസിംഹൻ എന്ന പേര് സ്വീകരിച്ചു. ഇത് 1942 ൽ ആയിരുന്നു. സഹോദരൻ ആലിപ്പൂ ദയാസിംഹനായി മാറി. മക്കളായ മൊയ്തുവിന്റേയും, മൊയ്തുട്ടിയുടേയും പേരു മാറ്റി. ഗുരു ഗോവിന്ദ സിംഗിന്റെ മക്കളായ ഫത്തേർ സിംഗിന്റേയും, സ്വരാവർ സിംഗിന്റേയും പേരുകളാണ് ഇവർക്കു നൽകിയത്. ദയാസിംഹൻ ഷോഡശ സംസ്ക്കാര ക്രിയകളിലൂടെ നരസിംഹ നമ്പൂതിരിയായി മാറി. രണ്ട് മക്കളേയും രാമസിംഹൻ ദൽഹിയിലെ ബിർളാ സ്ക്കൂളിൽ വിദ്യാഭ്യാസത്തിനായ് ചേർത്തു. ഇതിനിടയിൽ ഭാര്യയെ കല്ലടിക്കോട് കുടുംബക്കാർ തിരികെ വിളിച്ച് കൊണ്ടുപോയി.

ജീവിതം സുഗമമായി പോകുമ്പോൾ പുഴക്കാട്ടിരി ഇല്ലത്തെ കോട്ടുവാടിയിലെ മംഗലത്ത് നാരായണൻ നമ്പൂതിരിയുടെ മകളായ കമല അന്തർജനത്തെ വിവാഹവും ചെയ്തു. അന്നത്തെ കാലത്ത് ഒട്ടനവധി എതിർപ്പുകൾക്കിടയിലായിരുന്നു ഈ വിഹാഹം. രാമസിംഹൻ പിന്നീട് ഒരു ഹിന്ദുധർമ്മ പ്രചാരകനായി മാറി. എസ്റ്റേറ്റ് തൊഴിലാളികൾക്കിടയിലും മറ്റ് ഉന്നതന്മാർക്കിടയിലും ധർമ്മം പ്രചരിപ്പിക്കാൻ തുടങ്ങി. നിലമ്പൂർ കോവിലകത്തെ മാനവേന്ദ്ര രാജയുമൊക്കെയായി അദ്ദേഹം സൗഹൃദം സ്ഥാപിച്ചു. ഇത് മലപ്പുറത്തെ മാപ്പിളമാർക്ക് സഹിക്കാൻ കഴിയുമായിരുന്നില്ല. അവർക്ക് ഹാലിളക്കമുണ്ടായി. രാമസിംഹനെ ഇല്ലാതാക്കാൻ തീരുമാനിച്ചു. അങ്ങനെയാണ് സ്വാതന്ത്ര്യം ലഭിക്കുന്നതിനും പതിമൂന്നു ദിവസം മുമ്പ് ആഗസ്റ്റ് 2 ന് അതിദാരുണമായ കൂട്ടക്കൊല നടത്തിയത്.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles