Saturday, October 10, 2026

വീണ്ടും പെൺകരുത്തിൽ തിളങ്ങി ഇന്ത്യ; ഹോക്കിയിൽ ചരിത്രം കുറിച്ച് വനിതകളും സെമിയില്‍; ഓസ്ട്രേലിയയെ നിലംപരിശാക്കി ഒറ്റഗോളിൽ വിജയത്തിളക്കം

ടോക്യോ: വീണ്ടും പെൺകരുത്തിൽ തിളങ്ങി ഇന്ത്യ. ടോക്യോ ഒളിമ്പിക്സിൽ ചരിത്രം കുറിച്ച് ഇന്ത്യൻ വനിതാ ടീം. ഹോക്കിയിൽ ഇന്ത്യ സെമിയിൽ കടന്നു. ചരിത്രത്തിൽ ആദ്യമായാണ് വനിതാ ഹോക്കി ടീം സെമിയിൽ പ്രവേശിക്കുന്നത്. ക്വാര്‍ട്ടറില്‍ ലോക രണ്ടാം നമ്പറുകാരായ ഓസ്‌ട്രേലിയയെ ഏകപക്ഷീയമായ ഒരു ഗോളിന് തോല്‍പിച്ചാണ് ഇന്ത്യ ചരിത്രം കുറിച്ചത്. രണ്ടാം ക്വാർട്ടറിൽ ഗുർജിത്ത് കൗറാണ് ഇന്ത്യയുടെ വിജയഗോൾ നേടിയത്. ഇരുപത്തിരണ്ടാം മിനിറ്റിൽ കിട്ടിയ പെനാൽറ്റി കോർണർ സമർഥമായി വലയിലെത്തിക്കുകയായിരുന്നു മികച്ച ഡ്രാഗ് ഫ്ളിക്കറായ ഗുർജിത്ത്. ഈ ലീഡ് അവസാനം വരെ കരുത്തുറ്റ പ്രതിരോധം കൊണ്ട് കാത്തുസൂക്ഷിക്കുകയായിരുന്നു ഇന്ത്യ. ഗോള്‍കീപ്പര്‍ സവിത പുനിയയുടെ അസാമാന്യ പ്രകടനമാണ് ഇന്ത്യയുടെ വിജയത്തിന് വഴിവച്ചത്.

1980 മോസ്‌ക്കോ ഒളിമ്പിക്‌സില്‍ ഇന്ത്യൻ ഹോക്കി വനിതാ ടീം നാലാം സ്ഥാനത്തെത്തിയിരുന്നു. എന്നാല്‍, അന്ന് സെമിഫൈനല്‍ ഉണ്ടായിരുന്നില്ല. ആകെ ആറ് ടീമുകളായിരുന്നു മത്സരിച്ചിരുന്നത്. പന്ത്രണ്ട് ടീമുകൾ മത്സരിച്ച 2016 റിയോ ഒളിമ്പിക്‌സില്‍ പന്ത്രണ്ടാം സ്ഥാനക്കാരായിരുന്നു ഇന്ത്യ.

അതേസമയം, വനിതാ ഡിസ്കസ് ത്രോയിൽ ഇന്ത്യയുടെ കമൽപ്രീത് കൗർ ഇന്ന് ഫൈനൽ മത്സരത്തിൽ പങ്കെടുക്കും. ഷൂട്ടിം​ഗിലും ഇന്ത്യൻ സംഘത്തിന് ഇന്ന് മത്സരമുണ്ട്. നേരത്തെ വനിതകളുടെ 200 മീറ്ററിൽ ദ്യുതി ചന്ദ് സെമി കാണാതെ പുറത്തായിരുന്നു. ഹീറ്റ്സിൽ ദ്യുതി ഫിനിഷ് ചെയ്തത് അവസാന സ്ഥാനത്താണ്. 23.85 സെക്കൻഡിൽ മത്സരം പൂർത്തിയാക്കിയ ദ്യുതി ഏഴാം സ്ഥാനത്താണ്. അമേരിക്കയുടെ ​ജെന്ന പ്രാൻഡിനിയും ഗാബി തോമസും സെമി ഫൈനലിൽ പ്രവേശിച്ചു. ജെന്നയാണ് ഒന്നാം സ്ഥാനത്ത്. വനിതകളുടെ 200 മീറ്റർ ഹഡിൽസിൽ അമേരിക്കയുടെ കെന്നി ഹാരിസൺ സെമിയിൽ കടന്നു. പോർട്ടി റിക്കോയുടെ ജാസ്മിൻ ഒളിമ്പിക് റെക്കോർഡോടെയാണ് വനിതകളുടെ 100 മീറ്റർ ഹർഡിൽസ് സെമിയിലേക്ക് കടന്നത്.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles