Friday, October 16, 2026

രമേശ് ചെന്നിത്തല രംഗത്തിറങ്ങിയിരിക്കുന്നത് മതമൗലിക വാദികളുടെ കയ്യടിക്ക് വേണ്ടി!! ടി. ജി മോഹന്‍ദാസിന്റെ അറസ്റ്റ് വിവേചനപരമെന്ന് ബിജെപി

തിരുവനന്തപുരം: ടി.ജി മോഹന്‍ദാസിന്റെ അറസ്റ്റ് വിവേചനപരമെന്ന് ബിജെപി. അവധി ദിവസം നോക്കി ടി.ജി മോഹന്‍ദാസിനെ പോലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത് തികച്ചും അപലപനീയമാണെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. എസ് സുരേഷ് പ്രസ്താവനയിലൂടെ വ്യക്തമാക്കി. പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലെ വീഴ്ചകളില്‍ നിന്നും തീരദേശമേഖലകളിലെ ജനങ്ങളുടെ പ്രതിഷേധങ്ങളില്‍ നിന്നും ശ്രദ്ധ തിരിക്കാനാണ് ഈ അറസ്റ്റ് നാടകം. കേരളത്തിലെ മതമൗലിക വാദികളുടെ കയ്യടിക്ക് വേണ്ടിയാണ് അത്യന്തം അപലപനീയമായ നീക്കവുമായി രമേശ് ചെന്നിത്തല രംഗത്തിറങ്ങിയിരിക്കുന്നത്. ടി.ജി മോഹന്‍ദാസ് നടത്തിയ പരാമര്‍ശങ്ങള്‍ സ്വാഗതാര്‍ഹമല്ല, എന്നാല്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ വെടിവെച്ചു കൊല്ലുമെന്നടക്കം ഭീഷണി മുഴക്കിയ നിരവധി പേരാണ് കേരളത്തില്‍ യുഡിഎഫ് സര്‍ക്കാരിന്റെ സംരക്ഷണയില്‍ നിയമനടപടികളില്‍ നിന്ന് രക്ഷനേടി കഴിയുന്നത്. ഇത്തരക്കാര്‍ക്കെതിരെ നിരവധി പരാതികള്‍ പോലീസില്‍ നല്‍കിയിട്ടും പ്രധാനമന്ത്രിയെ വധിക്കുമെന്ന് പറഞ്ഞവരെ സംരക്ഷിക്കുന്ന നിലപാടാണ് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല സ്വീകരിക്കുന്നത്.

സംസ്ഥാനത്ത് ഫിഷറീസ് വകുപ്പ് കൈകാര്യം ചെയ്യുന്ന മുസ്ലിം ലീഗ്, മുതലപ്പൊഴിയിലും നീണ്ടകരയിലും മത്സ്യത്തൊഴിലാളികളെ കടലിൽ കാണാതായ സംഭവങ്ങളിൽ കൃത്യമായ നടപടികൾ സ്വീകരിക്കുന്നില്ലെന്നും അഡ്വ. എസ്. സുരേഷ് ആരോപിച്ചു. ബിജെപി ഭരിക്കുന്ന പഞ്ചായത്ത് ആയതുകൊണ്ട് മാത്രം മണ്ണിടിച്ചിലിലും പ്രളയത്തിലും കൊല്ലപ്പെട്ടവരുടെ ബന്ധുക്കളെ കാണാതെ മന്ത്രിമാർ മടങ്ങുന്നത് ആശങ്കാജനകമാണ്. മതവർഗീയതയെ പ്രോത്സാഹിപ്പിക്കുന്നതിനാണ് വന്ദേമാതര വിഷയത്തിലും വി.ഡി. സവർക്കർ വിഷയത്തിലും ലീഗ് നേതൃത്വം അനാവശ്യ വിവാദങ്ങൾ സൃഷ്ടിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Related Articles

Latest Articles