Wednesday, September 23, 2026

സർക്കാർ അഴിമതിയുടെ അക്ഷയഖനി; 2018 മുതലുള്ള ഐടി, വ്യവസായ വകുപ്പുകളുടെ കീഴിൽ വരുന്ന എല്ലാ പദ്ധതികളും അന്വേഷിക്കണം,ശക്തമായി പ്രതികരിച്ച് രമേശ് ചെന്നിത്തല

തിരുവനന്തപുരം:പിണറായി സർക്കാരിനെതിരെ ആഞ്ഞടിച്ച് രമേശ് ചെന്നിത്തല. എം ശിവശങ്കർ ഐടി സെക്രട്ടറിയായത് മുതലാണ് സർക്കാർ അഴിമതിയുടെ അക്ഷയഖനിയായി മാറിയതെന്ന് ചെന്നിത്തല വ്യക്തമാക്കി. 2018 മുതലുള്ള ഐടി, വ്യവസായ വകുപ്പുകളുടെ കീഴിൽ വരുന്ന എല്ലാ പദ്ധതികളും അന്വേഷിക്കണം. എഐ ക്യാമറ ആരോപണം പുറത്തുവന്നതോടെ പ്രതിസ്ഥാനത്തായ മുഖ്യമന്ത്രി പിണറായി വിജയൻ മൗനം വെടിയണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു

എഐ ക്യമാറ ആരോപണം പുറത്തുവന്നതോടെ പ്രതി സ്ഥാനത്ത് നിൽക്കുന്നത് മുഖ്യമന്ത്രിയാണ്. ശാസ്ത്രീയമായി അഴിമതി നടത്തുന്നതിൽ സർക്കാരിന് ഒന്നാം സ്ഥാനം നൽകണം. പുറത്തുവന്ന തെളിവുകളൊന്നും സർക്കാർ നിഷേധിച്ചിട്ടില്ല. ആരോപണങ്ങളെ പാർട്ടി പ്രതിരോധിച്ചിട്ടില്ല. ഒന്നുകിൽ ജനങ്ങളെ ബോധ്യപ്പെടുത്തണം. അല്ലെങ്കിൽ ആരോപണം തള്ളണം. വല്ലഭന് പുല്ലും ആയുധമെന്ന പോലെ എന്ത് തട്ടിപ്പും നടത്താമെന്ന വൈഭവമാണ് സർക്കാരിനെന്നും ചെന്നിത്തല പറഞ്ഞു.

Related Articles

Latest Articles