Friday, May 17, 2024
spot_img

ക്രിക്കറ്റ് പ്രേമികൾ ആവേശത്തിൽ; ര‍ഞ്ജി ട്രോഫി മത്സരങ്ങള്‍ക്ക്‌ തിരുവനന്തപുരം വേദിയാകും

മുംബൈ: 2022 രഞ്ജി ട്രോഫി ((Ranji Trophy) ക്രിക്കറ്റ് ടൂര്‍ണമെന്റ് ഫെബ്രുവരി 10 മുതൽ ആരംഭിക്കും. കൊൽക്കത്ത, ചെന്നൈ, രാജ്‌കോട്ട്, ദില്ലി, അഹമ്മദാബാദ്, ഗുവാഹത്തി, കട്ടക്ക്, തിരുവനന്തപുരം, ഹരിയാന എന്നിങ്ങനെ ഒമ്പത് കേന്ദ്രങ്ങളിലായി അറുപത്തിയഞ്ച് മത്സരങ്ങൾ ഉണ്ടാവും. ഫെബ്രുവരി 10 മുതല്‍ മാര്‍ച്ച് 15 വരെയാണ് ആദ്യഘട്ട മത്സരങ്ങള്‍. ഐപിഎല്ലിന് ശേഷം നോക്കൗട്ട് ഘട്ടം നടക്കും. മെയ് 30 മുതല്‍ ജൂണ്‍ 26 വരെയാണ് നോക്കൗട്ട് മത്സരങ്ങള്‍.

https://twitter.com/cricketyarrd/status/1489514410984890373

മൂന്ന് സ്റ്റേഡിയങ്ങളുള്ള നഗരം എന്ന നിലയിലാണ് തിരുവനന്തപുരത്തിന് മത്സരം അനുവദിച്ചത്.
കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം, തുമ്ബ സെന്‍റ് സേവ്യേഴ്സ്, മംഗലപുരം സ്റ്റേഡിയം എന്നിവിടങ്ങളിലാകും മത്സര വേദികള്‍. എട്ട് എലൈറ്റ്, ഒരു പ്ലേറ്റ് എന്നിങ്ങനെ ഒമ്പത് ഗ്രൂപ്പുകളായാണ് ടീമുകളെ തിരിച്ചിരിക്കുന്നത്. എലൈറ്റ് ഗ്രൂപ്പിൽ നാല് ടീമുകളും പ്ലേറ്റിൽ ആറ് ടീമുകളും ഉൾപ്പെടും. ലീഗ് ഘട്ടത്തിൽ ഓരോ ടീമും മൂന്ന് മത്സരങ്ങൾ വീതം 57 മത്സരങ്ങൾ വീതം കളിക്കും.

Related Articles

Latest Articles