Sunday, September 20, 2026

വണ്ടിപ്പെരിയാറില്‍ വീണ്ടും പീഡന ശ്രമം; അഞ്ചുവയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച 64കാരനായ അയല്‍വാസി പിടിയില്‍

ഇടുക്കി: വണ്ടിപ്പെരിയാറില്‍ വീണ്ടും അഞ്ച് വയസ്സുകാരിയെ പീഡിപ്പിക്കാന്‍ ശ്രമം. അയൽവാസിയായ അറുപത്തിനാലുകാരനെ പോലീസ് അറസ്റ്റ് ചെയ്തു. കുട്ടിയുടെ മാതാപിതാക്കള്‍ ചൈല്‍ഡ് ലൈനില്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് അറസ്റ്റ്.

സംഭവത്തിൽ തമ്പി എന്നയാളാണ് പിടിയിലായത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. രണ്ടുദിവസം മുമ്പായിരുന്നു കേസിനാസ്പദമായ സംഭവം.

പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ ജോലിക്ക് പോയ സമയത്ത് വീട്ടിൽ അതിക്രമിച്ച് കയറിയ പ്രതി പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. മാതാപിതാക്കൾ വീട്ടിൽ തിരിച്ചെത്തിയതോടെ കുട്ടി ഇവരോട് വിവരം പറഞ്ഞു. തുടർന്ന് മാതാപിതാക്കൾ ചൈൽഡ് ലൈൻ മുഖേന പോലീസിൽ പരാതി നൽകുകയായിരുന്നു. മാതാപിതാക്കളുടെ പരാതിയുടെ സത്യാവസ്ഥ ബോധ്യപെട്ടതിനെ തുടർന്നാണ് പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Related Articles

Latest Articles