രവീന്ദ്ര സംഗീതത്തിന്റെ ഓർമകൾക്ക് പതിനഞ്ചാണ്ട്.. മലയാള ചലച്ചിത്ര സംഗീതത്തിന്റെ നാൾ വഴികളിൽ സംഗീതാസ്വാദകർ എന്നും ഹൃദയത്തോട് ചേർത്തുവച്ച ഒരു രാഗമായിരുന്നു രവീന്ദ്രസംഗീതം.. താൻ സംഗീതം ചെയ്ത പാട്ടുകളുടെ ആദ്യ ഭാവം കൊണ്ടുതന്നെ ശ്രോതാക്കളിലേക്കു അത് തന്റെ സൃഷ്ടിയാണ് എന്ന് തിരിച്ചറിയുംവിധം കൈയൊപ്പ് ചാലിച്ച രവീന്ദ്രൻ മാസ്റ്റർ..

