Saturday, April 27, 2024
spot_img

പലിശ കുറയും: റിപ്പോ നിരക്ക് കാല്‍ ശതമാനം കുറച്ചു

റിസര്‍വ് ബാങ്കിന്റെ പണനയ അവലോകന യോഗത്തില്‍ ഇത്തവണ റിപ്പോ നിരക്ക് കാല്‍ ശതമാനം കുറച്ചു. ഇതോടെ 6.50 ശതമാനത്തില്‍ നിന്ന് റിപ്പോ റിവേഴ്‌സ് റിപ്പോ നിരക്ക് 6.25 ശതമാനത്തില്‍ തുടരും. ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസിന്റെ നേതൃത്വത്തില്‍ മൂന്നുദിവസം നീണ്ടുനിന്ന യോഗത്തിനു ശേഷമാണ് തീരുമാനം പുറത്തുവിട്ടത്.

2017 ഓഗസ്റ്റിലാണ് ഇതിനുമുമ്പ് നിരക്ക് കുറച്ചത്. പണപ്പെരുപ്പം വന്‍ തോതില്‍ കുറഞ്ഞതിനാല്‍ നിരക്ക് കുറയ്ക്കാന്‍ സാധ്യതയുണ്ടെന്ന് നേരത്തെ സാമ്പത്തിക വിദഗ്ധര്‍ വിലയിരുത്തിയിരുന്നു. ഇതിനുമുമ്പ് ഒക്ടോബറിലെ നയ അവലോകനത്തില്‍ നിരക്കില്‍ മാറ്റം വരുത്തിയിരുന്നില്ല. പണപ്പെരുപ്പം ഡിസംബറില്‍ 2.2 ശതമാനമായാണ് കുറഞ്ഞത്. ഒന്നര വര്‍ഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിരക്കാണിത്.

Related Articles

Latest Articles