Monday, May 6, 2024
spot_img

കൊട്ടക് മഹീന്ദ്ര ബാങ്കിന് ആര്‍ബിഐ നിയന്ത്രണം; പുതിയ ഓണ്‍ലൈന്‍ ഉപഭോക്താക്കളെ ചേര്‍ക്കുന്നതിന് വിലക്ക് ; ക്രെഡിറ്റ് കാര്‍ഡുകളും നല്‍കാനാവില്ല

ഓണ്‍ലൈന്‍, മൊബൈല്‍ ബാങ്കിംഗ് മാര്‍ഗ്ഗങ്ങള്‍ വഴി പുതിയ ഉപഭോക്താക്കളെ ചേര്‍ക്കുന്നതിന് കൊട്ടക് മഹീന്ദ്ര ബാങ്കിന് റിസര്‍വ്വ് ബാങ്ക് നിരോധനം ഏര്‍പ്പെടുത്തി. പുതിയ ക്രെഡിറ്റ് കാര്‍ഡുകള്‍ നല്‍കുന്നതിനും ബാങ്കിന് വിലക്കുണ്ട്. ബാങ്കിന്റെ ഐടി സേവനങ്ങള്‍ സുരക്ഷിതമല്ലെന്നാണ് ആര്‍ബിഐയുടെ കണ്ടെത്തല്‍. എന്നാല്‍ നിലവിലുള്ള ഉപഭോക്താക്കള്‍ക്ക് ഈ സേവനങ്ങള്‍ തുടരാവുന്നതാണെന്നും ആര്‍ബിഐ ഉത്തരവില്‍ പറയുന്നു .

ബാങ്കിന്റെ ഐടി സേവനങ്ങളില്‍ പോരായ്മകള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ബാങ്കിംഗ് റെഗുലേഷന്‍ ആക്ടിന്റെ സെക്ഷന്‍ 35 എ പ്രകാരമാണ് റിസര്‍വ് ബാങ്കിന്റെ നടപടി. 2022 ലും 2023 ലും ആര്‍ബിഐയുടെ ഐടി പരിശോധനകളില്‍ ആശങ്ക ഉയര്‍ന്നിരുന്നു. ഐടി ഇന്‍വെന്ററി മാനേജ്മെന്റ്, പാച്ച് ആന്‍ഡ് ചേഞ്ച് മാനേജ്മെന്റ്, യൂസര്‍ ആക്സസ് മാനേജ്മെന്റ്, വെണ്ടര്‍ റിസ്‌ക് മാനേജ്മെന്റ്, ഡാറ്റ സെക്യൂരിറ്റി, ഡാറ്റ ലീക്ക് പ്രിവന്‍ഷന്‍ സ്ട്രാറ്റജി, ബിസിനസ് തുടങ്ങിയ മേഖലകളില്‍ ഗുരുതരമായ പിഴവുകള്‍ കണ്ടെത്തി. തുടര്‍ച്ചയായി രണ്ട് വര്‍ഷം, റെഗുലേറ്ററി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിച്ചതിനെ തുടര്‍ന്നാണ് ബാങ്കിന് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. ആര്‍ബിഐയില്‍ നിന്ന് ഇതു സംബന്ധിച്ച താക്കീതുകള്‍ ലഭിച്ചിട്ടും, കൊട്ടക് മഹീന്ദ്ര ബാങ്ക് പാലിക്കാത്തതാണ് നടപടിക്ക് കാരണം

Related Articles

Latest Articles