Monday, May 6, 2024
spot_img

ഇസ്രയേലിനെ ആക്രമിച്ചു കീഴ്‌പ്പെടുത്തും; എന്നിട്ട് വീതിച്ചെടുക്കും; ഹമാസിന്റെ പദ്ധതി വെളിപ്പെടുത്തി പലസ്തീന്‍ ഉദ്യോഗസ്ഥന്‍

വിശാലമായ ഇസ്രായേലിനെ ആക്രമിച്ചു കീഴ്‌പെടുത്താനും അതിനു ശേഷം പല ഗ്രൂപ്പു നേതാക്കള്‍ക്കിടയില്‍ വീതിച്ചെടുക്കാനുമാണ് ഹമാസ് പദ്ധതിയിട്ടിരുന്നതെന്ന് വെളിപ്പെടുത്തല്‍. ജൂതരെ വധിക്കാനും മറ്റുള്ളവരെ പലസ്തീന്‍ രാഷ്ട്രവുമായി സംയോജിപ്പിക്കാനുമായിരുന്നു ഇവരുടെ പദ്ധതിയെന്ന് അറബ് ഫലസ്തീനികളുടെ രാഷ്ട്രീയ സംഘടനയായ ഫതഹിലെ ഒരു മുന്‍ ഉന്നത ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തി. അവര്‍ കീഴ്‌പെടുത്താന്‍ ഉദ്ദേശിക്കുന്ന വിഭാഗങ്ങളുടെയും ഇതിന്റെ മേധാവികളുടെ മുഴുവന്‍ പട്ടിക തയ്യാറാക്കിയിരുന്നതായും ഇദ്ദേഹം വെളിപ്പെടുത്തി

‘അല്ലാഹു ഒപ്പമുണ്ടെന്നും, അവര്‍ ഇസ്രായേലിനെ താഴെയിറക്കാന്‍ പോകുന്നുവെന്നുമുള്ള ആശയത്തില്‍ അവര്‍ ഭ്രാന്തമായി വിശ്വസിക്കുന്നവരാണ് തീവ്രവാദികളെന്നും ആസൂത്രിതമായ അധിനിവേശത്തിന് ശേഷം സര്‍നൂഖ കമ്മിറ്റിയുടെ അധ്യക്ഷസ്ഥാനം തനിക്ക് വാഗ്ദാനം ചെയ്യപ്പെട്ടതായി ഇദ്ദേഹം പറയുന്നു. മുസ്ലീം ബ്രദര്‍ഹുഡ് പേരുമാറ്റി കൂടുതല്‍ ജനാധിപത്യമുഖം പ്രകടിപ്പിച്ച് 1987 ല്‍ രൂപീകരിച്ച ഹമാസ്, 2006 ലെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ വിജയിച്ചു. 2007 ലെ രക്തരൂക്ഷിതമായ ഗാസ യുദ്ധത്തില്‍ എതിരാളിയായ ഫത്താഹിനെ അധികാരത്തര്‍ക്കത്തില്‍ പരാജയപ്പെടുത്തിയതോടെ ഗാസ മുനമ്പ് അവരുടെ നിയന്ത്രണത്തിലായി.

Related Articles

Latest Articles