Thursday, May 2, 2024
spot_img

ഇനി കാര്യം നടക്കും: വികസന നിർദ്ദേശങ്ങൾ സമർപ്പിക്കാൻ വോട്ടർമാർക്ക് സൗകര്യമൊരുക്കി രാജീവ് ചന്ദ്രശേഖറിന്റെ കാൾ സെന്റർ ഉദ്‌ഘാടനം ചെയ്‌തു; ജനങ്ങളുടെ ആവശ്യങ്ങൾ നടപ്പാക്കാനാകും അടുത്ത അഞ്ചുവർഷം ശ്രമിക്കുകയെന്ന് കേന്ദ്രമന്ത്രി; എൻ ഡി എ സ്ഥാനാർത്ഥിക്ക് ഉജ്ജ്വല സ്വീകരണമൊരുക്കി അനന്തപുരി സൗഹൃദക്കൂട്ടായ്‌മ

തിരുവനന്തപുരം: തെരഞ്ഞെടുക്കപ്പെട്ടാൽ അടുത്ത അഞ്ചു വർഷം താൻ നടപ്പിലാക്കുക തന്റെ സങ്കൽപ്പങ്ങളല്ലെന്നും തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ജനങ്ങളിൽ നിന്ന് ശേഖരിക്കുന്ന വികസന സങ്കൽപ്പങ്ങളാകുമെന്നും കേന്ദ്രമന്ത്രിയും എൻ ഡി എ സ്ഥാനാർത്ഥിയുമായ രാജീവ് ചന്ദ്രശേഖർ. അനന്തപുരി സൗഹൃദക്കൂട്ടായ്‌മ തിരുവനന്തപുരത്ത് സംഘടിപ്പിച്ച സ്വീകരണ യോഗത്തിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. തിരുവനന്തപുരം നഗരം ഏറെ പിന്നിലാണ്. മണ്ഡലത്തിന്റെ തീരദേശ മലയോര മേഖലകളിൽ വർഷങ്ങളായി പരിഹരിക്കപ്പെടാത്ത പ്രശ്നങ്ങളുണ്ട്. ടെക്നോപാർക്ക് ഉൾപ്പെടെയുള്ള മേഖലകളിൽ വികസന സ്തംഭനമുണ്ട്. നിക്ഷേപവും തൊഴിലവസരങ്ങളുമില്ല. കുണ്ടും കുഴിയും നിറഞ്ഞ റോഡുകളാണ് മണ്ഡലത്തിൽ, വിദേശ വിനോദ സഞ്ചാരികൾ നഗരത്തെ ഉപേക്ഷിച്ചു. മാറ്റം അനിവാര്യമാണെന്നും മാറ്റത്തിനായി ശ്രമിക്കേണ്ട കാലം കഴിഞ്ഞെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വികസന സങ്കല്പങ്ങൾ വോട്ടർമാർക്ക് പങ്കുവയ്ക്കാനുള്ള അവസരമൊരുക്കി ആധുനിക സജ്ജീകരണങ്ങളോടെയുള്ള കാൾ സെന്ററിന്റെ ഉദ്‌ഘാടനവും നടന്നു. 8078070777 എന്ന നമ്പറിൽ വിളിച്ച് രാജീവ് ചന്ദ്രശേഖറുമായി സംവദിക്കാവുന്നതാണ്. അനന്തപുരി ഒരുക്കിയ വലിയ സ്വീകരണത്തിന് അദ്ദേഹം നന്ദി പറഞ്ഞു.

Related Articles

Latest Articles