Thursday, May 9, 2024
spot_img

എ ഐ സാങ്കേതികവിദ്യയുടെ കുതിച്ചു കയറ്റം പുതിയ കാലഘട്ടത്തിന് അനിവാര്യം ! വിദ്യാർത്ഥികളുമായി സംവദിച്ച് എൻ ഡി എ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖർ

തിരുവനന്തപുരം: ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് സാങ്കേതികവിദ്യയുടെ കുതിച്ചു കയറ്റം പുതിയ കാലഘട്ടത്തിന് അനിവാര്യമാണെന്ന് എൻ.ഡി.എ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖർ പറഞ്ഞു. പേരൂർക്കട ലോ അക്കാഡമിയിലെ വിദ്യാർത്ഥികളുമായി നടത്തിയ സംവാദത്തിലായിരുന്നു സ്ഥാനാർത്ഥിയുടെ പ്രതികരണം. ടെക്നോളജിയിൽ ഡിജിറ്റൽ, സൈബർ രംഗത്താണ് വൻ കുതിച്ചു കയറ്റം നടക്കുന്നത്. 2014ൽ രാജ്യത്ത് 42 കോടി ജനങ്ങൾ തൊഴിൽ ചെയ്തിരുന്നതിൽ 31 കോടി ജനങ്ങൾ അടിസ്ഥാന വിദ്യാഭ്യാസം ലഭിച്ചിട്ടില്ലാത്തവരായിരുന്നു.

കുട്ടികൾ സ്കൂൾപഠനം പകുതിക്ക് വച്ച് നിർത്തി തൊഴിലിടങ്ങളിലേക് പോകേണ്ട അവസ്ഥയുണ്ടായിരുന്നു. എന്നാൽ ഇന്ന് അവസ്ഥ മാറി. എല്ലാവർക്കും വിദ്യാഭ്യാസവും തൊഴിലും ലഭ്യമാക്കി. നമ്മൾ നിർമ്മിക്കുന്ന ടെക്നോളജി ഉത്പ്പങ്ങൾ കയറ്റുമതി ചെയ്യാവുന്ന അവസ്ഥയായെന്നും അദ്ദേഹം പറഞ്ഞു. സൈബർ രംഗത്തെ കുറിച്ചും ആർട്ടിഫിഷ്യൽ ഇൻ്റലിജൻസിനെ കുറിച്ചും വിദ്യാർത്ഥികളുടെ സംശയങ്ങൾക്ക് സ്ഥാനാർത്ഥി മറുപടി നൽകി. സുപ്രീം കോടതിയിലെ മുതിർന്ന അഭിഭാഷകൻ കൈലാസ് നാഥ് പിള്ള സ്വാഗതം പറഞ്ഞ ചടങ്ങിൽ കോളേജ് അഡ്മിനിസ്ട്രോറ്റീവ് ഡയറക്ടർ പ്രൊ. കെ. അനിൽ കുമാർ നന്ദി പറഞ്ഞു.

Related Articles

Latest Articles