Thursday, September 24, 2026

‘കുറഞ്ഞ ചിലവിൽ മികച്ച ചികിത്സ’, ജീവകാരുണ്യ രംഗത്ത് പുതിയൊരു കാൽവയ്പുമായി ശ്രീ വൈദ്യനാഥ ഹോസ്പിറ്റൽ പ്രവർത്തന സജ്ജം; ഉദ്ഘാടന കർമ്മം നിർവഹിച്ച് പ്രശസ്ത ഓഡിറ്റർ സനിൽ കുമാർ

“കുറഞ്ഞ ചെലവിൽ മികച്ച ചികിത്സ” എന്ന സന്ദേശവുമായി ശ്രീ വൈദ്യനാഥ ഹോസ്പിറ്റൽ ബാലരാമപുരം – കാട്ടാക്കട റോഡിൽ തേമ്പാമുട്ടം ജംഗ്ഷനിൽ പ്രവർത്തനമാരംഭിച്ചു. ബാലരാമപുരം പഞ്ചായത്ത് പ്രസിഡൻ്റ് വി. മോഹനൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രമുഖ ഓഡിറ്റർ സനിൽകുമാർ ഹോസ്പിറ്റൽ ഉദ്ഘാടനകർമ്മം
നിർവ്വഹിച്ചു. വിപുലമായ ആതുരസേവന പദ്ധതികളുടെ ഉദ്ഘാടനം ബാലരാമപുരം പഞ്ചായത്ത് പ്രതിപക്ഷ നേതാവ് എൽ.വി പ്രസാദും, ലാബിൻ്റെ ഉദ്ഘാടനം പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ
എസ് രജിത്ത്കുമാറും നിർവ്വഹിച്ചു.

എ.രവീന്ദ്രൻ (മുൻ പഞ്ചായത്ത് പ്രസിഡന്റ് & ഒന്നാം വാർഡ് മെമ്പർ),
കിഴക്കേവീട് സുരേഷ് (ക്ഷേത്രസേവകശക്തി പ്രസിഡന്റ്, ബാലരാമപുരം)
,ആർ അനിത (പഞ്ചായത്ത് ക്ഷേമകാര്യം ചെയർപേഴ്സൺ), സുനിത (3-ാം വാർഡ് മെമ്പർ) ഡോ.സുന്ദരരാജൻ (ഡെപ്യൂട്ടി എം.ഡി, ദി ബ്ലൂ മെഡിക്കൽ സെന്റർ),
, ആർ.ജി അരുൺദേവ് (സഹകാർ ഭാരതിയുടെ മിൽക്ക് സെൽ സ്റ്റേറ്റ് കൺവീനർ), ആർ സുനിത (18 -ാം വാർഡ് മെമ്പർ), ഡോ. ഹർഷ (ചീഫ് ഫിസിഷ്യൻ) എന്നിവർ പ്രസംഗിച്ചു. ഒ. ശ്രുതി സ്വാഗതവും
വിശാലി ഷെട്ടി കൃതജ്ഞതയും ആങ്കറിംഗ് ചിത്ര ജി കൃഷ്ണനും നിർവ്വഹിച്ചു.

Related Articles

Latest Articles