Wednesday, September 23, 2026

തെരുവീഥികളെ ഗോകുലങ്ങളാക്കുന്ന അഷ്ടമി രോഹിണിയുടെ വിളമ്പരമായി ഗുരുവായൂരിൽ മഹാ ഗോപൂജ, ഉദ്ഘാടനം ചെയ്യുന്നത് സംഗീത സാമ്രാട്ട് ഇളയരാജ!

അഷ്ടമി രോഹിണിയുടെ വിളംബര സൂചകമായി ബാലഗോകുലത്തിന്റെ നേതൃത്വത്തിൽ ഗുരുവായൂരിൽ മഹാ ഗോപൂജ. ക്ഷേത്രം തീർഥക്കുളത്തിന്റെ വടക്കുഭാഗത്തായി​ ബുധനാഴ്ചയാണ് പൂജ നടക്കുക. സംഗീത സംവിധായകൻ ഇളയരാജ ഉദ്ഘാടനം ചെയ്യും. കർണാടക മുൻ മുഖ്യമന്ത്രി യെഡിയൂരപ്പ മുഖ്യാതിഥിയാകും
108 പശുക്കളെയാണ് ചടങ്ങിൽ പൂജിക്കുക. ഗുരുവായൂർ ക്ഷേത്രം തന്ത്രി ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാട്, മൂകാംബിക തന്ത്രി ഡോ. കെ.രാമചന്ദ്ര അഡിഗ, പളനി ക്ഷേത്രം തന്ത്രി മണി ശിവാചാര്യ എന്നിവരുടെ നേതൃത്വത്തിലായിരിക്കും ചടങ്ങുകൾ. 108 പൂജാരിമാർ പങ്കെടുക്കും.

രാവിലെ 9.30ന് കിഴക്കേനടയിൽ നിന്ന് പശുക്കളെ അലങ്കരിച്ച് വാദ്യഘോഷങ്ങൾ, താലപ്പൊലി, കൃഷ്ണ വേഷങ്ങൾ, ഗോപികാനൃത്തം, ഉറിയടി, ഭജന സംഘം എന്നിവയുടെ അകമ്പടിയോടെ പൂജാ സ്ഥലത്തേക്ക് ആനയിക്കും. തുടർന്ന് അഷ്ടമിരോഹിണി വരെ വിവിധ പ്രദേശങ്ങളിൽ ഗോപൂജകൾ നടക്കും. ഭക്തജനങ്ങൾക്ക് പൂജ ചെയ്യാൻ അവസരം ഒരുക്കുമെന്ന് ഭാരവാഹികളായ ഡോ. കെ.കെ.സുരേന്ദ്രനാഥ കൈമൾ, കെ.എം.പ്രകാശൻ, ബാബുരാജ് കേച്ചേരി, എം.എസ്.രാജൻ, മാധവദാസ് എന്നിവർ അറിയിച്ചു.

Related Articles

Latest Articles