Friday, May 17, 2024
spot_img

അശാന്തമായ കാശ്മീരും നരേന്ദ്രമോദിയുടെ ഉദയവും | സി. പി. കുട്ടനാടൻ | മിലൻ കാ ഇതിഹാസ്, പരമ്പര – 34 

പ്രിയപ്പെട്ട തത്വമയി ന്യൂസ് വായനക്കാരെ നമസ്കാരം മിലൻ കാ ഇതിഹാസിൻ്റെ 32ആം ഭാഗത്തിൻ്റെ തുടർച്ചയാണ് ഈ ലേഖനം. 32 ആം ഭാഗത്തിൽ ഒരു പിഴവ് സംഭവിച്ചിരുന്നു അതിൽ ഖേദിച്ചുകൊണ്ടും തിരുത്തിക്കൊണ്ടും നമുക്ക് ഇന്നത്തെ ലേഖനം ആരംഭിയ്ക്കാം. പാർലമെൻ്റ് ആക്രമണം നടന്നത് 2000 ഡിസംബർ 13ന് ആയിരുന്നു എന്ന് കഴിഞ്ഞ ലേഖനത്തിൽ തെറ്റായി രേഖപ്പെടുത്തിയിരുന്നു. എന്നാൽ അത് നടന്നത് 2001 ഡിസംബർ 13ന് ആണ് എന്നതാണ് വാസ്തവം. പക്ഷെ പറയാതെ പോയ മറ്റൊരു സംഗതി എന്തെന്നാൽ., 2000 ഡിസംബറിൽ നടന്ന ചെങ്കോട്ട ആക്രമണത്തെക്കുറിച്ചാണ്.

2000 ഡിസംബർ 22ന് ഡൽഹിയിലെ ചെങ്കോട്ടയിൽ പാക് ഇസ്ലാമിക ഭീകര സംഘടനയായ ലഷ്‌കർ ഇ തൊയ്ബ ഭീകരാക്രമണം നടത്തി. അത് രണ്ട് സുരക്ഷാ ഉദ്യോഗസ്ഥരും ഒരു സാധാരണക്കാരനും കൊല്ലപ്പെട്ടു. ഇന്ത്യ – പാകിസ്ഥാൻ സമാധാന ചർച്ചകൾ അട്ടിമറിക്കാനുള്ള ശ്രമമായി മാദ്ധ്യമങ്ങൾ ഇതിനെ വിശേഷിപ്പിച്ചു. ഇതൊരു വലിയ വാർത്തയായി മാറി. സ്വാതന്ത്ര്യ ദിനത്തിൽ പ്രധാനമന്ത്രിയും റിപ്പബ്ലിക് ദിനത്തിൽ രാഷ്ട്രപതിയും രാജ്യത്തെ അഭിസംബോധന ചെയ്യുന്ന ചെങ്കോട്ടയിൽ നടന്ന ഈ ഇസ്ലാമിക ഭീകരാക്രമണം അക്ഷരാർത്ഥത്തിൽ രാജ്യത്തെ നടുക്കി. ഈ സംഭവമാണ് കഴിഞ്ഞ തവണ ഉൾപ്പെടുത്തുവാൻ മറന്നതും പാർലമെൻ്റ് ആക്രമണത്തെ തെറ്റായി ഉൾപ്പെടുത്തിയതും. ഈ പിഴവ് ചൂണ്ടിക്കാട്ടി തിരുത്തി തന്ന, ഈ ലേഖനം ശ്രദ്ധാപൂർവം വായിയ്ക്കുന്ന ബഹുമാനപ്പെട്ട വായനക്കാർക്ക് നന്ദി പറഞ്ഞുകൊണ്ട് 2001ലെ വാജ്‌പേയ് ഭരണത്തിലേക്ക് നമുക്ക് കടക്കാം.

ഇന്ത്യയിലെ പ്രമുഖ വൻ നഗരമായ കൽക്കട്ട നഗരത്തെ കൊൽക്കത്ത എന്ന പൗരാണിക നാമത്തിലേക്ക് മാറ്റിക്കൊണ്ടായിരുന്നു 2001 ജനുവരി 1 തുടങ്ങിയത്. എന്നാൽ ജനുവരി 26 റിപ്പബ്ലിക് ദിനത്തിൽ ദുഖകരമായ വാർത്ത ഗുജറാത്തിൽ നിന്നും എത്തി. റിക്ടർ സ്‌കെയ്‌ലിൽ 7.7 രേഖപ്പെടുത്തിയ വൻ ഭൂകമ്പം ഗുജറാത്തിലുണ്ടായി. ഭീതിതമായ ദൃശ്യങ്ങൾ പത്ര മാദ്ധ്യമങ്ങളിൽ വന്നു. 13,805 – 20,023 പേർ മരിക്കുകയും 1,66,800 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. വലിയ നാശ നഷ്ടങ്ങളുണ്ടായി. കേശുഭായ് പട്ടേലിൻ്റെ നേതൃത്വത്തിലുള്ള ബിജെപി സർക്കാർ പകച്ചുപോയി. വിദേശ രാജ്യങ്ങളടക്കം ഇന്ത്യയ്ക്ക് സഹായവുമായി രംഗത്തെത്തി. ഭൂകമ്പത്തെ അതിജീവിയ്ക്കുന്ന വിധമുള്ള ഗൃഹനിർമ്മാണ ശൈലിയെക്കുറിച്ച് ഇന്ത്യക്കാർ ആഴത്തിൽ ചിന്തിയ്ക്കാൻ തുടങ്ങിയത് ഈ ഭൂകമ്പത്തിന് ശേഷമായിരുന്നു. ഈ ഭൂകമ്പത്തെ ഇതിവൃത്തമാക്കിയും ഉപജീവിച്ചുമൊക്കെ നിരവധി ചലച്ചിത്രങ്ങൾ പിൽക്കാലത്ത് ഇറങ്ങി.

ഈ സമയങ്ങളിലെല്ലാം കശ്മീർ പലപ്പോഴും അശാന്തമായിരുന്നു. ഞെട്ടിപ്പിയ്ക്കുന്ന ഒരു പഠന റിപ്പോർട്ട് ഫെബ്രുവരി 21ന് കേരളത്തിലെ കാസർഗോഡ് ജില്ലയിലെ എൻമകജെയിലെ സെൻ്റർ ഫോർ സയൻസ് ആൻഡ് എൻവയോൺമെൻ്റ് പുറത്തെത്തിച്ചു. അതായിരുന്നു എൻഡോസൾഫാൻ ദുരന്തം എന്ന് നമ്മൾ ഇന്ന് കേൾക്കുന്ന സംഗതി. കാലങ്ങളായി എൻഡോസൾഫാൻ കീടനാശിനി തളിയ്ക്കപ്പെടുന്ന കാസർഗോഡ് പ്രദേശങ്ങളിൽ ജനിയ്ക്കുന്ന കുട്ടികൾക്ക് ജനിതക വൈകല്യങ്ങൾ സംഭവിയ്ക്കുന്നു എന്നതായിരുന്നു റിപ്പോർട്ടിൻ്റെ ഉള്ളടക്കം. ഇത് ഇന്ത്യ മുഴുവൻ വാർത്തയായി. അടുത്ത ഭോപ്പാൽ എന്ന് ഈ സംഭവം വിശേഷിപ്പിയ്ക്കപ്പെട്ടു.

ബിജെപിയെ എക്കാലത്തേക്കും വേട്ടയാടാൻ പോന്ന ഒരു വലിയ സംഗതി കഴിഞ്ഞ ഏഴര മാസമായി രഹസ്യമായി നടന്നുകൊണ്ടിരിയ്ക്കുകയായിരുന്നു. ബിജെപി എന്ന പാർട്ടിയുടെ സത്യനിഷ്ഠയെ ചോദ്യം ചെയ്ത് ഈ സംഗതിയാണ് ഓപ്പറേഷൻ വെസ്റ്റ് എൻഡ് എന്ന് പേരിട്ട് തെഹൽക്ക മാസിക നടത്തിയ സ്റ്റിങ് ഓപ്പറേഷൻ. ഇന്ത്യയിൽ ആദ്യമായി നടന്ന ഒരു രഹസ്യ ക്യാമറ ഓപ്പറേഷനായിരുന്നു ഇത്. ഇതിൻ്റെ വീഡിയോ സിഡികൾ 2001 മാർച്ച് 13ന് തെഹൽക പുറത്തിറക്കി. ഇതോടെ രാഷ്ട്രീയ കൊടുങ്കാറ്റ് ഇന്ത്യയിൽ വീശിയടിച്ചു. മലയാളിയായ മാത്യു സാമുവേൽ ആണ് ഈ ഓപ്പറേഷൻ നടത്തിയത്. മാഗസിൻ വെസ്റ്റ് എൻഡ് ഇൻ്റർനാഷണൽ എന്ന കടലാസ് കമ്പനിയുടെ പേരിൽ സ്റ്റിങ് ഓപ്പറേഷൻകാർ പ്രതിരോധ വകുപ്പിലെ താഴെ തലത്തിലെ ഉദ്യോഗസ്ഥനെ സമീപിച്ച് ഇന്ത്യൻ പട്ടാളത്തിന് ആവശ്യമുള്ള കോടികളുടെ ആയുധ ഇടപാട് നടത്തുവാനുള്ള പിൻവാതിൽ മാർഗ്ഗങ്ങൾ ആരായുകയും അവിടെത്തുടങ്ങി സൈനികോദ്യോഗസ്ഥരുടെയും രാഷ്ട്രീയക്കാരുടെയും വലിയൊരു നിര ഈ കോക്കസിൽ ഉൾപ്പെട്ടുവെന്ന കാര്യം തെളിവോടെ പിടിയ്ക്കപ്പെടുകയും ചെയ്തു.

തുടർന്ന് ബിജെപിയ്ക്കുള്ളിലും മുന്നണി സർക്കാരിലും വലിയ പൊട്ടിത്തെറികളുണ്ടായി. അന്ന് എൻഡിഎ ഘടക കക്ഷിയായായിരുന്ന മമതാ ബാനർജിയുടെ തൃണമൂൽ കോൺഗ്രസ്സ് എൻഡിഎ വിട്ടു. നാടെങ്ങും ബിജെപിയുടെ മുഖം വികൃതമായി. രാജ്യത്തെ പ്രതിരോധ മന്ത്രാലയത്തിൽ ഗുരുതരമായ അഴിമതി നടത്തുന്ന പാർട്ടിയാണ് ബിജെപി എന്ന് എളുപ്പത്തിൽ സ്ഥാപിച്ചെടുക്കാൻ രാഷ്ട്രീയ പ്രതിയോഗികൾക്ക് സാധിച്ചു. ബിജെപി ട്രഷറർ വേദ് പ്രകാശ് ഗോയൽ, ബിജെപി ദേശീയ അധ്യക്ഷൻ ബംഗാരു ലക്ഷ്മൺ, പ്രതിരോധമന്ത്രി ജോർജ് ഫെർണാണ്ടസ്, സമതാ പാർട്ടി അധ്യക്ഷ ജയ ജെയ്റ്റ്‌ലി എന്നിവർ സ്ഥാനങ്ങൾ രാജിവച്ചു.  ദേശീയാദ്ധ്യക്ഷൻ ബംഗാരു ലക്ഷ്മൺ ഇതിൽ ഉൾപ്പെട്ടതാണ് ബിജെപിയ്ക്ക് നാണക്കേടുണ്ടാക്കിയ ഘടകം. അദ്ദേഹം കൈക്കൂലി വാങ്ങുന്നത് കൃത്യമായി വീഡിയോയിൽ ഉള്ളതിനാൽ നിഷേധിയ്ക്കാൻ പോലും സാധിയ്ക്കാതെ ബിജെപി കുഴങ്ങി. ഈ വിഷയത്തിൽ പാർലമെണ്ടിൽ നിരന്തരം പ്രതിപക്ഷം കലാപമുണ്ടാക്കി.

ഇക്കാലങ്ങളിലെല്ലാം തന്നെ പ്രധാനമന്ത്രി അടൽബിഹാരി വാജ്‌പേയിയും പാകിസ്ഥാൻ ഭരണാധികാരി ജനറൽ പർവേസ് മുഷാറഫും തമ്മിൽ നയതന്ത്ര ചർച്ചകൾ നടന്നുവന്നു. പക്ഷെ ഒന്നും മുഖിയായില്ല. ജൂലായ് 25ന് ചമ്പൽ കൊള്ളക്കാരുടെ റാണി ഫൂലൻദേവി എം. പി. ന്യൂഡൽഹിയിലെ വസതിയുടെ ഗേറ്റിൽ വച്ച് വെടിയേറ്റ് മരിച്ചത് വലിയ സംഭവമായി. പത്രങ്ങളായ പത്രങ്ങളിലെല്ലാം ഒരാഴ്ചത്തേക്ക് ഫൂലൻ കഥകൾ നിറഞ്ഞു. ഇതിനിടെ ബിജെപിയ്ക്കുള്ളിൽ ചില പ്രശ്നങ്ങൾ ഉയർന്നു. ജൂലായ് അവസാനത്തോടെ പുറമെയുള്ളവർക്ക് വിവരങ്ങൾ ലഭ്യമാകും വിധത്തിലേക്ക് ഇത് വളർന്നു. പാർട്ടിയുടെ നയങ്ങൾ പരിപൂർണമായി നടപ്പാക്കാൻ സാധിയ്ക്കുന്നില്ല എന്നത് മുതൽ എൻഡിഎ സഖ്യകക്ഷികളുടെ താത്‌പര്യങ്ങൾ മാത്രം നടപ്പാകുന്നു എന്ന അവസ്ഥയിലാണ് വാജ്‌പേയ് സർക്കാർ പോകുന്നത് എന്ന ആക്ഷേപത്തെത്തുടർന്ന് അടൽ ബിഹാരി വാജ്‌പേയ് രാജിവയ്ക്കാൻ തയ്യാറായി. അന്നത്തെ ആർഎസ്എസ് സർസംഘചാലക് ശ്രീ. കെ. എസ്. സുദർശൻജിയെ ഇക്കാര്യം വാജ്‌പേയ് അറിയിച്ചുവെങ്കിലും അദ്ദേഹം അത് തടഞ്ഞു.

ഇൻ്റർനെറ്റ് അടക്കമുള്ള വാർത്താവിനിമയ രംഗത്തിൻ്റെ ഇന്ത്യയിലെ വളർച്ച ത്വരിതഗതിയിലായിരുന്നു ഇക്കാലമെല്ലാം. ഇന്ത്യയെമ്പാടുമുള്ള സ്‌കൂളുകൾ കേന്ദ്രീകരിച്ച് കമ്പ്യൂട്ടർ ലാബുകൾ ആരംഭിയ്ക്കാൻ കേന്ദ്രസർക്കാർ നിർദ്ദേശിച്ചു. അതിനാവശ്യമായ ധനസഹായവും പ്രഖ്യാപിച്ചു. ഇന്നത്തെ ഇന്ത്യയിലെ 30 വയസു മുതൽ താഴോട്ടുള്ള ഓരോ പൗരനും ഇങ്ങനെ കമ്പ്യുട്ടർ പഠിച്ചവരാണ്. വിവരസാങ്കേതിക വിദ്യ വളർന്നപ്പോൾ അതുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളും വളർന്നു. സൈബർ ലൈംഗിക കുറ്റകൃത്യങ്ങളായിരുന്നു ആദ്യം. ഇതേതുടർന്ന് ഇതുമായി ബന്ധപ്പെട്ട നിയമങ്ങൾ ഉണ്ടാക്കുകയും അവ കൈകാര്യം ചെയ്യാനുള്ള ഇന്ത്യയിലെ ആദ്യ സൈബർ പോലീസ് സ്റ്റേഷൻ ബാംഗ്ലൂരിൽ സെപ്റ്റംബർ ആദ്യവാരം സ്ഥാപിയ്ക്കുകയും ചെയ്തു.

ഇസ്ലാമിക ഭീകരവാദം അമേരിയ്ക്കയുടെ മുഖത്തടിച്ചുകൊണ്ട് 2001 സെപ്റ്റംബർ 11ന്‌ അമേരിക്കയിലെ‍ ന്യൂ യോർക്ക് നഗരത്തിൽ സ്ഥിതി ചെയ്തിരുന്ന വേൾഡ് ട്രേഡ് സെൻ്ററിലേക്ക് വിമാനമിടിച്ചിറക്കി കെട്ടിടം പൂർണ്ണമായി തകർത്തു. നിരവധി അമേരിയ്ക്കക്കാർ കൊല്ലപ്പെട്ടു. സൗദി അറേബ്യൻ പൗരനായ ഒസാമ ബിൻ ലാദൻ നേതൃത്വം നൽകുന്ന ലഷ്കർ ഇ തൊയ്ബ എന്ന ഇസ്ലാമിക് ഭീകര സംഘടനയാണ് ഇതിന് പിന്നിലെന്ന് അമേരിയ്ക്ക കണ്ടെത്തി. ഇസ്ലാം എന്നാൽ എന്താണെന്ന് സായിപ്പിന് അപ്പോൾ ബോധം വന്നു. ഇസ്ലാമിനെ തടയാൻ ഇന്ത്യയിലെ ഹിന്ദു ഭരണകൂടത്തിൻ്റെയും പിന്തുണ അത്യന്താപേക്ഷിതമാണെന്ന് സായിപ്പന്മാർക്ക് ബോദ്ധ്യമായി. ഈ ബോദ്ധ്യത്തെ തുടർന്ന് മുമ്പ് പൊഖ്‌റാൻ പരീക്ഷണത്തിൽ ഇന്ത്യയ്‌ക്കേർപ്പെടുത്തിയ വിദേശ പ്രതിരോധ വ്യാപാര ഉപരോധം പിൻവലിയ്ക്കാൻ 2001 സെപ്റ്റംബർ 23ന് അമേരിയ്ക്ക തയ്യാറായി. ഇത് വാജ്‌പേയ് സർക്കാരിന് പൊൻതൂവലായി.

ഇതിനിടെ മറ്റൊരു ഇസ്ലാമിക ചതി അണിയറയിൽ ഒരുങ്ങുന്നുണ്ടായിരുന്നു കാശ്മീരിൽ. കാശ്മീരിൽ നിന്നും ഓടി രക്ഷപെട്ട 3 ലക്ഷത്തിലധികം വരുന്ന പണ്ഡിറ്റുകളുടെ സ്ഥാവര ജംഗമ വസ്തുക്കൾ കൊണ്ടുപോകാൻ അവർക്ക് സാധിയ്ക്കില്ല. അവരുടെ ഭൂമി തലയിൽ ചുമന്നുകൊണ്ട് ഡൽഹിയ്‌ക്കോടാൻ പറ്റില്ലല്ലോ. അപ്പോൾ ആ ഭൂമി കലാപകാരികളായ മുസ്ലീങ്ങൾക്ക് അനുഭവിയ്ക്കാനുള്ള ഇട വന്നു. ഇത് നിയമപരമാക്കാതെ ഇരുന്നാൽ എന്നെങ്കിലും ഇത് ചോദ്യം ചെയ്യപ്പെടും എന്ന ബോദ്ധ്യം ഇസ്ലാമിക നേതൃത്വത്തിനുണ്ടായിരുന്നു. അതാണ് 2001ൽ ജമ്മു കശ്മീർ സർക്കാർ പാസാക്കിയ റോഷ്‌നി നിയമം. കോൺഗ്രസ്സ് സമ്മാനിച്ച ആർട്ടിക്കിൾ 370 അവിടെയുള്ളതിനാൽ ഈ നിയമത്തെ ചോദ്യം ചെയ്യാൻ ഇന്ത്യാ ഗവണ്മെണ്ടിനും സാധിച്ചില്ല.

ഈ നിയമത്തിൻ്റെ ഉള്ളടക്കം അതിൻ്റെ ഉദ്ദേശം എന്നിവ ചുരുക്കിപ്പറഞ്ഞാൽ, ഇത് ബാഹ്യമായി നോക്കിയാൽ വൈദ്യുതി നിയമമാണ്. എങ്ങനെയെന്നാൽ., പണ്ഡിറ്റുകൾ പലരും നാട് വിട്ടോടിയ്ക്കപ്പെട്ടപ്പോൾ അവർ പലരും വൈദ്യുതി ബിൽ കുടിശിഖ വരുത്തിയിരുന്നു. അങ്ങനെ വൈദ്യുതി കണക്ഷനുകൾ പലതും 10 വർഷമായി പേയ്‌മെൻ്റ് ഇല്ലാതെ കിടക്കുന്ന അവസ്ഥ വന്നു. എന്നാൽ പണ്ഡിറ്റുകളുടെ കടകളും വീടുകളും മറ്റു സ്ഥാപങ്ങളും ഉപയോഗിയ്ക്കുന്ന മുസ്ളിങ്ങൾക്ക് അവരുടെ പേരിലേയ്ക്ക് ഈ വസ്തുക്കൾ മാറ്റുവാനായി നിലവിലെ പണ്ഡിറ്റുകളുടെ കുടിശിഖ മുസ്ലീങ്ങളുടെ പേരിൽ അടച്ചു തീർക്കാൻ ഈ നിയമം അനുവദിച്ചു. കൂടാതെ ഇതിന് 101 രൂപ ഫീസും ഏർപ്പെടുത്തി.

ബഹുമാനപ്പെട്ട വായനക്കാർ ആലോചിയ്ക്കണം ഫാറൂഖ് അബ്ദുള്ള കൊണ്ടുവന്ന ഈ നിയമ പ്രകാരം ഏതൊരു മുസ്ലീമിനും, ഹിന്ദുവിൻ്റെ കൃഷിയിടത്തിലേക്കോ, ഫാം ഹൗസിലേക്കോ, കടയിലേക്കോ, 101 രൂപ മാത്രം ഫീസ് അടച്ച് വൈദ്യുതി കണക്ഷൻ ലഭിക്കുന്നതിന് അവൻ്റെ പേരിൽ അപേക്ഷിക്കാം. ഇത്തരത്തിൽ, ആദ്യം അപേക്ഷിക്കുന്ന മുസ്ലീമിൻ്റെ പേരിൽ വൈദ്യുതി ബിൽ ഉണ്ടാക്കി, അതിനു ശേഷം ഏതാനും വർഷങ്ങൾക്കുള്ളിൽ ഹിന്ദുവിൻ്റെ വീടിൻ്റെയോ കടയുടെയോ കൃഷിയിടത്തിൻ്റെയോ മുഴുവൻ ഉടമസ്ഥാവകാശവും ആ മുസ്ലീമായ വ്യക്തിക്കുതന്നെ നൽകപ്പെട്ടു. അതോ, വെറും 101 രൂപയ്ക്ക്. നമ്മൾ ചിന്തിയ്ക്കണം, നമ്മുടെ ജീവിതത്തിലെ അധ്വാനമെല്ലാം ഒരൊറ്റ നിമിഷം കൊണ്ട് പിടിച്ചെടുത്ത ശേഷം അത് ചുരുങ്ങിയ ചിലവിൽ അനുഭവിയ്ക്കുന്ന ഇസ്ലാം എന്ന അധമ മനോഭാവത്തെ എങ്ങനെ കൈകാര്യം ചെയ്യണം.

മുസ്ലിം ഭീകരവാദം അവിടം കൊണ്ടും നിറുത്തിയില്ല ഒക്ടോബർ 1ന് ശ്രീനഗറിലെ ഇന്ത്യൻ സർക്കാർ കെട്ടിടങ്ങളുടെ നേർക്ക് വാഹനത്തിൽ ബോംബ് പൊട്ടിച്ച് ജെയ്ഷെ മുഹമ്മദ് ആക്രമണം നടത്തി 38 മനുഷ്യരെ കൊന്നുകളഞ്ഞു. കശ്മീർ ഏറ്റവും അശാന്തമായിരുന്ന കാലഘട്ടങ്ങളായിരുന്നു ഇതെല്ലാം. അതായത് ഇസ്ലാമിൻ്റെ യഥാർത്ഥ പോർവിളിയായിരുന്നു ഇത്. ബിജെപി എന്ന ഹിന്ദു പാർട്ടി ഭരിയ്ക്കുമ്പോൾ തന്നെ ഞങ്ങൾ അടിയ്ക്കും എന്ന ഭീഷണി. വാജ്‌പേയിയെ പോലൊരു നിർമ്മമനായ മനുഷ്യൻ പ്രധാനമന്ത്രി ആയിരുന്നത് മുസ്ലീങ്ങളുടെ ഭാഗ്യം എന്ന് മാത്രമേ പറയാനുള്ളൂ.

ഇതിനിടെ ഗുജറാത്ത് രാഷ്ട്രീയം കലങ്ങിമറിഞ്ഞു. ബിജെപിയ്ക്കുള്ളിൽ ആഭ്യന്തര പ്രശ്നങ്ങളുണ്ടായി. തുടർന്ന് ബിജെപിയുടെ ദേശീയ നേതൃത്വം ഇടപെട്ട് കേശുഭായ് പട്ടേലിനെക്കൊണ്ട് മുഖ്യമന്ത്രി സ്ഥാനം രാജിവയ്പ്പിച്ചു. പകരം ബിജെപി ജനറൽ സെക്രട്ടറി നരേന്ദ്ര മോദി ഒക്ടോബർ 7ന് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. അന്ന് ഇദ്ദേഹത്തെ ആരും കാര്യമായി ശ്രദ്ധിയ്ക്കുകയും മറ്റുമുണ്ടായില്ല. ഒരു ആർഎസ്എസ് പ്രചാരകൻ എന്നതിനപ്പുറം എന്ത് മോദി ഏത് മോദി.

ഇസ്ലാമിക ഭീകരവാദത്തെ ഫലപ്രദമായി ചെറുക്കാനുള്ള നിയമനിർമാണം സർക്കാർ നടത്തി. ഈ വിഷയത്തിൽ പൊലീസിന് കൂടുതൽ അധികാരം നൽകുന്ന ഓർഡിനൻസ് ഒക്ടോബർ 24ന് പുറപ്പെടുവിച്ചു. തീവ്രവാദികളെന്ന് സംശയിക്കുന്നവരെ മൂന്ന് മാസം വരെ കുറ്റം ചുമത്താതെ തടങ്കലിൽ വെക്കാൻ ഇത് പോലീസിനെ അനുവദിച്ചു. ഈ കാലയളവിലെല്ലാം തന്നെ ദളിത് സംഘടനകൾ വളരെയധികം പ്രശ്നനങ്ങൾ സമൂഹത്തിൽ സൃഷ്ടിച്ചുകൊണ്ടിരുന്നു. മാത്രമല്ല നവംബർ ആദ്യ വാരത്തിൽ വലിയ ജനസംഖ്യയിൽ ദളിതർ ബുദ്ധമതം സ്വീകരിച്ചു.

ഇതിന് ശേഷമാണ് മിലൻ കാ ഇതിഹാസിൻ്റെ 32ആം ഭാഗത്തിൽ തെറ്റായി രേഖപ്പെടുത്തപ്പെട്ട ഡിസംബർ 13ലെ പാർലമെൻ്റ് ഭീകരാക്രമണം സംഭവിയ്ക്കുന്നത്. ഇത് വളരെ പ്രകോപനകരവും യുദ്ധം സംഭവിയ്ക്കാവുന്നത്ര സെൻസിറ്റിവും ആയിരുന്നു. എന്തായാലും യുദ്ധമില്ലാതെ അത് ഒഴിഞ്ഞുപോയി. ബാക്കി വിശേഷങ്ങൾ അടുത്ത ലക്കത്തിലാവട്ടെ.

തുടരും…

Related Articles

Latest Articles